ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റ് തട്ടിപ്പ്; മില്‍മ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട്
ശബരിമലയിലേക്കുള്ള നെയ്യ് മറിച്ചുവിറ്റെന്ന മില്‍മ തിരുവനന്തപുരം യൂണിയനെതിരെയുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ക്ഷീരവകുപ്പ് ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ നിന്ന് ഇ-ടെന്‍ഡര്‍ ആവശ്യപ്പെട്ടതും തിരുവനന്തപുരത്തെ ആസ്ഥാനത്തു നിന്ന് ശിപാര്‍ശ ചെയ്തതും ഒരു ഉദ്യോഗസ്ഥന്‍. ഷൈന്‍ ജോസഫ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് കണ്ടെത്തല്‍. നെയ്യ് വില്‍പ്പനയില്‍…
സിജെപി സമരവേദിയില്‍ 2873 ക്രിമിനലുകള്‍ എത്തിയതായി ഡല്‍ഹി പൊലീസ്; കണ്ടുപിടിച്ചത് ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ക്യാമറകള്‍ വഴിയെന്ന് വാദം
ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി സമരവേദിയില്‍ 2873 ക്രിമിനലുകള്‍ എത്തിയതായി ഡല്‍ഹി പൊലീസ്. ജൂലൈ 20-നും 25-നും ഇടയിലാണ് ഇവര്‍ ജന്തര്‍ മന്തറില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ക്യാമറകള്‍ വഴിയാണ് ക്രിമിനലുകളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് വിശദീകരിച്ചു. അക്രമ സംഭവങ്ങളില്‍…
‘ഭരണത്തില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായില്ല; പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള പ്രചരണം തിരിച്ചടിയായി’; കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഐഎം
പിണറായി സര്‍ക്കാരില്‍ പാര്‍ട്ടിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ലെന്ന കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച് സിപിഐഎം. പിണറായി വിജയനെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും റിവ്യൂ റിപ്പോര്‍ട്ടില്‍ പറയുന്നു. ചില നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ തിരിച്ചടി ആയെന്നും വിമര്‍ശനമുണ്ട്.…
ഇറാഖിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനങ്ങള്‍; ഇറാന്റെ ആക്രമണമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍
ഇറാഖിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനങ്ങള്‍. ഇറാന്റെ ആക്രമണമെന്ന് ഇറാഖി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ഇറാഖിലെ കുര്‍ദിസ്താന്‍ മേഖലയിലയിലും ഇറാന്റെ കനത്ത ഡ്രോണ്‍ ആക്രമണമുണ്ടായി. വടക്കന്‍ ഇറാഖിലെ ഖോര്‍ മോര്‍ ഗ്യാസ് പാടത്തിന് നേരെ ആക്രമണം നടന്നതായി ഇറാനിയന്‍ മാധ്യമങ്ങള്‍…
പൊലീസിൽ ഇനി രണ്ട് സംഘടനകള്‍ മാത്രം; അസോസിയേഷനുകള്‍ പുനഃ ക്രമീകരിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി
പൊലീസ് സംഘടനകളിൽ വൻ അഴിച്ചുപണിയുമായി ആഭ്യന്തര വകുപ്പ്. പൊലീസില്‍ ഇനി രണ്ട് സംഘടനകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ ഉത്തരവ് ഇറക്കി. ഇനി മുതൽ പൊലീസ് അസോസിയേഷനും, കേരള സീനിയർ ഓഫീസേഴ്സ് അസോസിയേഷനും മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇതോടെ വർഷങ്ങളായി…
ലക്ഷ്മിപ്രിയക്ക് എതിരായ പരാതി; അന്‍സിബയ്ക്ക് തിരിച്ചടി; കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി
ലക്ഷ്മി പ്രിയയ്‌ക്കെതിരായ പരാതിയില്‍ നടി അന്‍സിബയ്ക്ക് തിരിച്ചടി. കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്നും നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നു, ഓണ്‍ലൈന്‍ ചാനലുകളുടെ ഇന്റര്‍വ്യൂകളില്‍ തന്നെക്കുറിച്ച് അപവാദം പറയുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അന്‍സിബ ഹസ്സന്റെ പരാതി.…
മലപ്പുറത്ത് നിന്ന് യൂട്യൂബറെ കാണാനില്ലെന്ന് പരാതി; വ്‌ലോഗിന്റെ ഭാഗമായി യാത്ര പോയശേഷം പിന്നീട് യാതൊരു വിവരവും ലഭിക്കുന്നില്ലെന്ന് വീട്ടുകാര്‍
യൂട്യൂബറെ കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശി ദില്‍ഷാദ്‌നെയാണ് കാണാതായത്. വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്തുന്ന യൂട്യൂബറാണ് ദില്‍ഷാദ്. ദില്‍ഷാദ്‌ന്റെ യാത്ര ടുഡേ എന്ന യൂട്യൂബ് ചാനലിന് നിരവധി സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. കഴിഞ്ഞ ആറാം തിയതിയാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി…
കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; DGP യോട് അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്
കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്. കുണ്ടറ സ്വദേശി സിയാദിന്റെ മരണത്തിൽ പൊലീസിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് സിയാദ് മരിച്ചതെന്നാണ് ആരോപണം.ഒരു മാസം മുൻപായിരുന്നു സംഭവം. സിയാദിനെ…
പൊതുപരീക്ഷാ ഭേദഗതി ബില്ലില്‍ വോട്ടെടുപ്പ് നാളെ; ഇന്നും ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ പിരിഞ്ഞു
പൊതുപരീക്ഷാ ഭേദഗതി ബില്ലില്‍ പാര്‍ലമെന്റില്‍ നാളെ വോട്ടെടുപ്പ്. ശക്തമായ പ്രതിപക്ഷ ബഹളത്തിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ മേശപ്പുറത്ത് വച്ചത്. സഹകരിക്കണമെന്ന് ഭരണപക്ഷം അഭ്യര്‍ഥിച്ചിട്ടും പ്രതിപക്ഷം വഴങ്ങാതിരുന്നതോടെ സഭ ഇന്നും പ്രക്ഷുബ്ദമായി. ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ…
‘പിന്തുണച്ച എല്ലാവർക്കും നന്ദി’; സോനം വാങ്ചുക് ആശുപത്രി വിട്ടു
നീറ്റ് പരീക്ഷാ ചോർച്ചയിൽ നിരാഹാരമനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രിവിട്ടു. അൽപ്പസമയത്തിനകം രാജ് ഘട്ടിലെത്തും. കൂടെനിന്ന എല്ലാവർക്കും നന്ദിയെന്ന് സോനം വാങ്ചുക് അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരത്തിലായിരുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായിരുന്നു. ആദ്യം ഡൽഹിയിലെ…
