ക്ഷേത്രത്തില്‍ മോഷണത്തിനെത്തി: പൂട്ട് പൊളിക്കാന്‍ കഴിഞ്ഞില്ല; ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍
തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണത്തിനെത്തിയയാള്‍ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് പൊലീസ് പിടിയിലായി. കുടപ്പനമൂട് കോവില്ലൂര്‍ കഴുകാല്‍വട്ടം ഭഗവതിക്ഷേത്രത്തിലാണ് സംഭവം. ദിണ്ടിക്കല്‍ സ്വദേശി സെന്തിലാണ് (45) ശനിയാഴ്ച രാവിലെ അറസ്റ്റിലായത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണത്തിനായി ഇയാള്‍ ക്ഷേത്രത്തിലെത്തിയത്. ചുറ്റമ്പലത്തിലെ വാതില്‍പൂട്ട് പൊട്ടിക്കാനായിരുന്നു ആദ്യ ശ്രമം.…
അഞ്ച് മന്ത്രിമാര്‍ വിജയിക്കും; കോഴിക്കോട് കനത്ത നഷ്ടമുണ്ടാകാം; വിജയ സാധ്യത പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ യോഗത്തില്‍ ഉണ്ടാകും. ഇപ്പോഴുള്ള സീറ്റുകള്‍ കുറയാമെങ്കിലും തുടര്‍ഭരണത്തിനുള്ള സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ശനിയാഴ്ച നടന്ന ജില്ലാതല യോഗങ്ങളിലുണ്ടായത്. ജില്ലാതല റിപ്പോര്‍ട്ട്് അടിസ്ഥാനമാക്കിയുള്ളു വിലയിരുത്തലാണ് സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടാകുക. വീണാ ജോര്‍ജ്…
ചുട്ടുപൊള്ളി കേരളം; ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 40 ഡിഗ്രി കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ…
മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കും, ഇറാന്റെ നിബന്ധന യുഎസ് അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്
ദുബൈ: സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി മരവിപ്പിച്ച വിദേശത്തെ ആസ്തികള്‍ ഇറാന് വിട്ട് നല്‍കാന്‍ യുഎസ് സമ്മതിച്ചതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത പങ്കുവച്ചത്. ഇസ്ലാമാബാദില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായാണ് നടപടി. യുഎസുമായുള്ള ചര്‍ച്ചകളില്‍ ഇറാന്‍ മുന്നോട്ട്…
‘കോടതിക്ക് മുന്നില്‍ തല്ലുമാല’, ഏറ്റുമുട്ടിയത് കോടതി കാമുകനൊപ്പം പോകാന്‍ അനുവദിച്ച യുവതിയുടെ സുഹൃത്തുക്കളും ബന്ധുക്കളും
കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നില്‍ കൂട്ടത്തല്ല്. കാമുകന് ഒപ്പം പോയ യുവതിയെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സംഘര്‍ഷം. കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ ആയിരുന്നു കൈയാങ്കളി.…
ഓടിക്കൊണ്ടിരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു. കോഴിക്കോട് മാങ്കാവ് – പന്തീരാങ്കാവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് അപകടമുണ്ടായത്.
വാഹനത്തില്‍ നിന്നും പുക ഉയര്‍ന്ന ഉടന്‍ തന്നെ ജീവനക്കാരും യാത്രക്കാരും പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. കടുപ്പിനി പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവമുണ്ടായത്. ഡീസലിന് പുറമെ സിഎന്‍ജി വാതകം കൂടി…
പെട്രോള്‍ ബൈക്കുകള്‍ക്ക് 2028 മുതല്‍ രജിസ്‌ട്രേഷനില്ല; പുതിയ ഇ വി നയവുമായി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കൊണ്ട് പൊറുതിമുട്ടുന്ന രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയിലെ വായു മലിനീകരണ പ്രതിസന്ധിക്ക് കാരണമാകുന്ന ഇന്ധന വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക, നഗരം പരിസ്ഥിതി സൗഹൃദ സംവിധാനത്തിലേക്ക്…
‘ട്രാവിഷേകിന്റെ’ മിന്നലടിയില്‍ പതറി, പിന്നീട് പിടിച്ചു നിര്‍ത്തി; പഞ്ചാബിന് ജയിക്കാന്‍ 220 റണ്‍സ്
ചണ്ഡീഗഢ്: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരില്‍ പഞ്ചാബ് കിങ്‌സിനു മുന്നില്‍ 220 റണ്‍സ് വിജയ ലക്ഷ്യം വച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് അടിച്ചുകൂട്ടി. ടോസ് നേടി പഞ്ചാബ്…
‘എന്നെ കൊന്ന് കുഴിച്ചുമൂടിയേനെ, ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിച്ച് പോൺ സൈറ്റിലിടാനിയിരുന്നു പ്ലാൻ’; ആൽബം സംവിധായകനെതിരെ രേണു
ആൽബം സംവിധായകൻ വിപിൻ ലാലിനെതിരെ രേണു സുധി. ഇറക്കം കുറഞ്ഞ വസ്ത്രം തന്ന് തന്റെ ഇന്റിമേറ്റ് രംഗങ്ങൾ ചിത്രീകരിച്ച് പോൺ സൈറ്റിൽ ഇടാനായിരുന്നു അവരുടെ ലക്ഷ്യമെന്നും ഭാഗ്യം കൊണ്ടാണ് താൻ അവിടെ നിന്നും രക്ഷപ്പെട്ടതെന്നും രേണു സുധി പറഞ്ഞു. വിപിൻ ലാലിന്…
ശ്രീനന്ദയ്ക്ക് നാടിന്റെ യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍
പാലക്കാട്: വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവില്‍ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയ്ക്ക് (14) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഇന്ന് രാവിലെയാണ് കുട്ടിയുടെ മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടില്‍…
