അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും
മലപ്പുറം: മുസ്ലിം ലീഗ് മുൻ എംഎൽഎ അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫ് സ്ഥാനാർഥി ആയേക്കും. താനൂരോ തിരൂരിലോ അബ്ദുറഹിമാൻ രണ്ടത്താണിയെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. മുസ്‌ലിം ലീഗ് സ്ഥാനാർഥി പട്ടികയ്‌ക്കെതിരെ അബ്ദുറഹിമാൻ രണ്ടത്താണി രംഗത്തു വന്നിരുന്നു. തിരൂരങ്ങാടിയിൽ പി എംഎ സമീറിനെ ലീഗ്…
‘വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം’; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ
രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായി തുടരുകയാണ്. പലയിടങ്ങളിലും പാചകവാതക പ്രതിസന്ധിയെ തുടർന്ന് ഹോട്ടലുകളും റെസ്റ്റൊറന്റുകളുമൊക്കെ അടച്ചുപൂട്ടിയ നിലയിലാണ്. ഇപ്പോഴിതാ എൽപിജി സിലിണ്ടർ ക്ഷാമം തന്റെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്ന് പറയുകയാണ് നടൻ അക്ഷയ് കുമാർ. നിലവിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ തന്റെ…
ശ്രേയാംസ് കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര, കല്‍പ്പറ്റ, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വടകരയില്‍ എം കെ ഭാസ്‌കരനും കൂത്തുപറമ്പില്‍ പി കെ പ്രവീണും കല്‍പറ്റയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് പി.കെ അനില്‍ കുമാറും മത്സരിക്കും. ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം…
ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍
ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ യുഎഇക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണങ്ങളില്‍ മരണമടഞ്ഞ പ്രവാസികളായ ആറ് പേരുടെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് പേരാണ് യുഎഇയില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ഇതില്‍ പ്രവാസികളായവരുടെ വിവരങ്ങളാണ് യുഎഇ പങ്കുവച്ചത്. പലസ്തീന്‍ സ്വദേശി അലാഅ നാദര്‍ അവ്‌നി,…
‘കോൺഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല’
ആലപ്പുഴ: കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിത്വത്തിൽ വിമർശനം ഉന്നയിച്ച് കോൺഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട് സീറ്റ് കോൺഗ്രസ് വിറ്റുവെന്നാണ് ആരോപണം. കുട്ടനാടിനെ ഒരു പേയ്മെന്റ് സീറ്റെന്ന രീതിയിൽ പണക്കാർക്ക് എംഎൽഎ മോഹം സഫലമാക്കാനുള്ള ഉപഭോഗവസ്തുവാക്കിയെന്നും ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സജി ജോസഫ്…
‘മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല’; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു
നടി നയൻതാരയ്ക്കെതിരെ മോശം പരാമർശം നടത്തിയ എഐഎഡിഎംകെ എംപി സി വി ഷൺമുഖത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ- സിനിമാ മേഖലയിലുള്ളവർ. ‘എനിക്ക് നയൻതാരയെ വേണം. നിങ്ങൾ അത് സാധിച്ചു തരുമോ ?. നയൻതാരയെ വിവാഹം കഴിക്കണമെന്ന ഒരാളുടെ സ്വപ്നം മുഖ്യമന്ത്രി നിറവേറ്റുമോ ?’.-…
പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. കേരള ഹൗസില്‍ നിന്നും ബാധ്യതാ രഹിത സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കേരള ഹൗസിലെ കുടിശ്ശിക കെ സുധാകരന്‍ അടച്ചു തീര്‍ത്തു. ഡല്‍ഹി സിപിഡബ്യുവിലെയും കുടിശ്ശിക തീര്‍ക്കുകയാണ്. കുടിശ്ശിക അടച്ചു…
കല്‍പ്പറ്റയില്‍ എം. രാധാകൃഷ്ണന്‍ സിപിഐ(എംഎല്‍)സ്ഥാനാര്‍ഥി
കല്‍പ്പറ്റ: കല്‍പ്പറ്റ നിയമസഭാമണ്ഡലത്തില്‍ സിപിഐ(എംഎല്‍) സ്ഥാനാര്‍ഥിയായി റിട്ട.ഹെഡ്മാസ്റ്റര്‍ എം. രാധാകൃഷ്ണന്‍ മത്സരിക്കും. ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചു. ബത്തേരി താലൂക്കിലെ നെന്‍മേനി നമ്പ്യാര്‍കുന്ന് നിവാസിയാണ് രാധാകൃഷ്ണന്‍. ദീര്‍ഘകാലമായി സിപിഐ(എംഎല്‍)അനുഭാവിയാണ്
തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്തികഞ്ഞ ആത്മവിശ്വാസത്തോടെ: ടി സിദ്ധിഖ്
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ രണ്ടാംതവണ ജനവിധി തേടുന്ന അഡ്വ. ടി സിദ്ധിഖിന് ആവേശോജ്വല സ്വീകരണമൊരുക്കി യു ഡി എഫ് പ്രവര്‍ത്തകര്‍. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈകിട്ട് അഞ്ചുമണിയോടെ കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത്…
മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ശക്തികേന്ദ്രമായ എറണാകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിയര്‍ക്കുന്നു. ജില്ലയിലെ നാലു മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്നത്. കൊച്ചി, വൈപ്പിന്‍, തൃപ്പൂണിത്തുറ, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നത്. നോമിനികള്‍ക്കു വേണ്ടിയുള്ള പാര്‍ട്ടിക്കുള്ളിലെ സമ്മര്‍ദ്ദവും സാമുദായിക…
