പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലില്‍ രക്ഷിക്കാനായത് ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍

മാനന്തവാടി: പോലീസ് ഉദ്യോഗസ്ഥരുടെ സമയോജിത ഇടപെടലിലൂടെ ആത്മഹത്യക്കൊരുങ്ങിയ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായി. തലപ്പുഴ സ്വദേശിയായ 33 വയസുകാരനായ യുവാവിന്റെ ജീവനാണ് മാനന്തവാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. യുവാവ് മാനന്തവാടിയിലെ ഒരു ലോഡ്ജില്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെറിയിച്ച് വീഡിയോ അയച്ചിട്ടുണ്ടെന്ന വിവരം…

അവകാശ നിഷേധങ്ങൾക്കെതിരെഫെബ്രുവരി 15,16 തിയ്യതികളിൽ മാനന്തവാടി മണ്ഡലത്തിൽപൗരാവകാശ ജാഥ സംഘടിപ്പിക്കും – എസ്ഡിപിഐ

മാനന്തവാടി: ഇന്ത്യൻ ഭരണഘടനാ വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ അവകാശ നിഷേധങ്ങൾക്കെതിരെസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന മണ്ഡലം തല പൗരാവകാശ ജാഥയുടെ ഭാഗമായി എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ…

ചെന്നലോട്-ഊട്ടുപാറ റോഡു പണി കരാറുകാരൻ അനാസ്ഥ അവസാനിപ്പിക്കണം

കോട്ടത്തറ: റോഡുപണി ആരംഭിച്ച് വർഷം മൂന്ന് കഴിഞ്ഞിട്ടും പണി പൂർത്തീയാക്കാത്ത കരാറുകാരന്റെ നടപടിയിൽ കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. വെണ്ണിയോട് ഹോമിയോ ആശുപത്രിക്ക് സമീപവും വൈപ്പടിയിലും സൈഡ് കെട്ടുനതിന് വേണ്ടി റോഡിന്റെ പകുതിയോളം ഭാഗം കുഴിച്ച് നീക്കിവച്ചിട്ട് മാസങ്ങളായി. വിളിച്ചു…

ദേശീയ പണിമുടക്ക് ടൗൺഷിപ്പ് നിർമാണ പ്രവർത്തിയെ ബാധിച്ചില്ല

ക ൽപ്പറ്റ: ദേശിയ പണിമുടക്ക് ദിവസവും വയനാട് ടൗൺഷിപ്പിൽ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി നടന്നു. യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ ടൗൺഷിപ്പിനെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിരുന്നു. കൽപ്പറ്റ നഗരത്തിൽ തുറന്നു പ്രവർത്തിച്ച ബാങ്ക് ഉൾപ്പെടെ അടപ്പിച്ച സമരക്കാർ ടൗൺഷിപ്പിലേക്ക് എത്തിയതേയില്ല.…

ദൈവപ്പുര ഉദ്ഘാടനം

ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഗോത്ര വിഭാഗക്കാരുടെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി 5 ലക്ഷം രൂപ ചിലവിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് ആവയൽ ഉന്നതിയിൽ നിർമ്മാണം പൂർത്തീകരിച്ച ദൈവപ്പുരയുടെ ഉദ്ഘാടനം ഊര്…

ഉള്ളിശ്ശേരി ജുമാ മസ്‌ജിദ് ഉദ്ഘാടനം ഇന്ന്

ഉള്ളിശ്ശേരി: ആറാം മൈൽ ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്.രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജുമാ മസ്ജിദ് പുതുക്കി പണി താണ് ഇന്ന് അസർ നമസ്ക്‌കാരത്തോടെ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ജില്ലാ ഖാസി പാണക്കാട് സയ്യിദ് സാദിഖലി…

എത്ര സ്വര്‍ണം നഷ്ടമായി?; ദ്വാരപാലക പാളികള്‍ അഴിച്ചു പരിശോധിച്ചു; ശബരിമലയില്‍ എസ്‌ഐടി പരിശോധന തുടരുന്നു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയപരിശോധനയ്ക്കായി ശ്രീകോവിലില്‍ നിന്നുള്ള സാംപിള്‍ ശേഖരിക്കല്‍ രണ്ടാം ദിനത്തിലേക്ക് കടന്നു. എസ്‌ഐടി തലവന്‍ എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് സാംപിള്‍ ശേഖരിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്‌മെന്റ് വിഭാഗവും എസ്‌ഐടിക്കൊപ്പമുണ്ട്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിനു പിന്നാലെയാണ്…

തിരുവല്ല സ്പാ ബലാത്സംഗം: ഒരു പ്രതി കൂടി അറസ്റ്റില്‍; കസ്റ്റഡിയിലായത് ട്രെയിന്‍ മാര്‍ഗം നാടുവിടാനുള്ള നീക്കത്തിനിടെ

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഏഴാം പ്രതി മഞ്ഞാടി സ്വദേശി ഷിന്റോ പി സണ്ണിയാണ് പിടിയിലായത്. ചങ്ങനാശ്ശേരിയില്‍ നിന്നാണ് ഷിന്റോയെ പിടികൂടിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഒന്നാം പ്രതിയുടെ മൊഴിയിലാണ്…

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍; ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി അന്വേഷണ സംഘം, റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. പൂരം അലങ്കോലപ്പെടുത്തിയതില്‍ ഉദ്യോഗസ്ഥ ഗൂഢാലോചനയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഠത്തില്‍വരവ് സമയം പൊലീസ് ലാത്തിചാര്‍ജ് നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവമ്പാടി ദേവസ്വത്തിലേക്ക് ആരോപണങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് റിപ്പോര്‍ട്ട്…

സൗത്ത് ബ്ലോക്ക് ഇനി ചരിത്രം, പ്രധാനമന്ത്രി ‘സേവാ തീര്‍ഥി’ലേക്ക്, പുതിയ ഓഫിസ് ഉദ്ഘാടനം ഇന്ന്

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് 1.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സേവാ തീര്‍ഥ്’ എന്ന കെട്ടിട സമുച്ചയത്തിന്റെ പേര് അനാച്ഛാദനം ചെയ്യും. കാബിനറ്റ് യോഗത്തിന് ശേഷം…