ഉള്ളിശ്ശേരി: ആറാം മൈൽ ഉള്ളിശ്ശേരി ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന്.രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ജുമാ മസ്ജിദ് പുതുക്കി പണി താണ് ഇന്ന് അസർ നമസ്ക്‌കാരത്തോടെ സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ജില്ലാ ഖാസി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നത്.വടക്കെ വയനാടിന്റെ ചരിത്രത്തിൽ ഏറെ പഴക്കമുള്ള ജുമാ മസ്ജിദാണിത്. ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള മസ്‌ജിദിൽ നിന്നും വിഭജിച്ച് ആണ് പരി സര പ്രദേശത്തുള്ള ഒട്ടെറെ മസ്‌ജിദുകളും മഹല്ലുകളും പിന്നീട് ഉണ്ടായത്. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസ്സകോയ മുസ്ല്യാരാണ് മസ്ജിദിൽ ആറു പതിറ്റാണ്ടുകളോളമായി ഖത്തീബ്. സംസ്ഥാനത്ത് തന്നെ ഇങ്ങിനെ ഒരെ ഖത്തീബിൽ തുടരുന്ന മഹല്ലുകൾ അപൂർവമായിരിക്കും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *