ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഗോത്ര വിഭാഗക്കാരുടെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി 5 ലക്ഷം രൂപ ചിലവിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡ് ആവയൽ ഉന്നതിയിൽ നിർമ്മാണം പൂർത്തീകരിച്ച ദൈവപ്പുരയുടെ ഉദ്ഘാടനം ഊര് മൂപ്പൻ എ.പി കൃഷ്ണൻ്റെഅധ്യക്ഷതയിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ,കെ ഇ വിനയൻ, വി എം വിശ്വനാഥൻ ,മനോജ് ചന്ദനക്കാവ്, ബേബി വർഗ്ഗീസ്, ശാരദാമണി, എൻ കെ ഏലിയാസ്, ശശി കുഴിവയൽ,കെ വിതങ്കച്ചൻ, ജയന്തി ചന്ദ്രൻശിവരാമൻ മാതമൂല, തുടങ്ങിയവർ സംസാരിച്ചു
