കാട്ടാന പൂജാരിയുടെ വീട് തകര്‍ത്തു
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ചന്ദനമല ക്ഷേത്ര പൂജാരിയുടെ വീട് കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ക്ഷേത്രത്തിന് സമീപത്തെ വീടാണ് തകർത്തത്. ആർക്കും പരിക്കില്ല. വീട് പൂർണമായും തകർത്തു. വീട്ടിനകത്ത് കടന്ന് വീട്ട് സാധനങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ശബ്ദം കേട്ട് ഉണർന്ന…
ഓണക്കാല അധികവില വിതരണം
പുല്‍പ്പള്ളി: 2024 ഏപ്രില്‍ ഒന്നുമുതല്‍ 2025 മാർച്ച് 31 വരെ സംഭരിച്ച പാല്‍ ലിറ്ററിന് ഒരു രൂപ ഓണക്കാല അധികവില നല്‍കാൻ കബനിഗിരി ക്ഷീസംഘം ഭരണസമിതി യോഗം തീരുമാനിച്ചു. 2024 ജൂലൈയില്‍ മില്‍മ ലിറ്ററിന് രണ്ട് രൂപ പ്രകാരം അനുവദിച്ച അധികവില…
മീനങ്ങാടി സെന്‍റ് മേരീസ് സൂനോറോ പള്ളിയില്‍ എട്ടു നോന്പ് ആചരണം
കല്‍പ്പറ്റ: മീനങ്ങാടി സെന്‍റ് മേരീസ് സൂനോറോ പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ട് നോന്പ് ആചരണവും സുവിശേഷധാരയും സംഗീതവിരുന്നും ഒന്നു മുതല്‍ എട്ടുവരെ നടത്തും. വികാരി ഫാ. എല്‍ദോസ് കാട്ടുകുടി, ട്രസ്റ്റി ജോർജ് പൊയ്കയില്‍, സെക്രട്ടറി സണ്ണി കാലാപ്പിള്ളിയില്‍, പബ്ലിസിറ്റി കമ്മിറ്റി…
ചുരം ബൈപാസ് റീ ടെൻഡര്‍ ചെയ്യണം: ടി. സിദ്ദിഖ് എംഎല്‍എ
വൈത്തിരി: ചുരംറോഡുകളുടെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി ബൈപാസ്, ബദല്‍ റോഡുകള്‍ യാഥാർഥ്യമാക്കണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപ്പാസാണ്. ഇത് ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും ആരും ഏറ്റെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചുകൊണ്ട് അടിയന്തരമായി റീ ടെൻഡർ ക്ഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാമത്തേത് പടിഞ്ഞാറത്തറ-പൂഴിത്തോട്…
പൊതുകിണര്‍ ഇടിഞ്ഞുതാഴ്ന്നു
ബത്തേരി: മഴയ്ക്കിടെ പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. നൂല്‍പ്പുഴ പള്ളിവയല്‍ നാരകകൊല്ലി കാട്ടുനായ്ക്ക ഉന്നതിക്കടുത്തുള്ള പൊതുകിണറാണ് വ്യാഴാഴ്ച രാത്രി പത്തോടെ ഇടിഞ്ഞുതാഴ്ന്നത്. കിണറിന്‍റെ രണ്ട് റിംഗ് വലിയ ശബ്ദത്തോടെ താഴ്ന്നു. കിണറിനുചുറ്റം അപകടരമാംവിധം ഗർത്തം രൂപപ്പെട്ടു. പ്രദേശത്തെ പത്തോളം കുടുംബങ്ങള്‍ കുടിവെള്ളമെടുത്തിരുന്നത് ഈ കിണറില്‍നിന്നാണ്.
എ യൂ പി എസ് അരിമുള സ്കൂളിൽ മെഗാ പൂക്കളം ഒരുക്കി
അരിമുള സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു .പിടിഎയുടെയും ,അധ്യാപകരുടെയും ,വിദ്യാർത്ഥികളുടെയും ,സഹകരണത്തോടെ സ്കൂളിൽ മെഗാ പൂക്കളം ഒരുക്കി .സുന്ദരിക്ക് പൊട്ടു തൊടൽ,കസേരകളി,മഞ്ചാടി പെറുക്കൽ ,പൂക്കള മത്സരവും,കലം പൊട്ടിക്കൽ മത്സരവും നടത്തി.ഉച്ചയ്ക്ക് വിപുലമായ സദ്യ ഒരുക്കി .സ്കൂൾ എച്ച് എം ഉഷ…
സൺഡേ സ്കൂൾ കലോത്സവം:
കോറോം സെയ്ൻ്റ് മേരീസ് സ്കൂളിന് കിരീടം ഇരുമനത്തൂർ: മലങ്കര യാക്കോ ബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാ ടി മേഖലാ കലോത്സവം സമാപി ച്ചു. ഇരുമനത്തൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തിയ കലോത്സവത്തിന് എം. ജെ. എസ്.…
പുരസ്‌കാര നിറവിൽവയനാട് ജില്ലാപഞ്ചായത്ത് ഹോമിയോ ആശുപത്രി
തിരുവനന്തപുരം:പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലപഞ്ചായത്ത് ഹോമിയോ ആശുപത്രി ശ്രദ്ധേയമായി. 95.24 ശതമാനം മാർക്കോടെയാണ് വയനാട് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്. ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക. സർക്കാർ…
ബദൽ റോഡുകൾ ഉടൻ പ്രാവർത്തികമാക്കണം
കൽപറ്റ:വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലുണ്ടായ യാതനകളിലും വേദനകളിലും നിന്ന് മോചനം ലഭിക്കാത്ത വയനാട്ടിലെ ജനങ്ങൾ വീണ്ടും പ്രശ്നങ്ങളിൽ പെട്ടുകൊണ്ടിരിക്കുന്നതായിറോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ കമ്മിറ്റി. മികച്ച ചികിത്സാ സംവിധാനങ്ങളോ മെഡിക്കൽ കോളേജ് ആശുപത്രിയോ ഇല്ലാത്ത വയനാട്ടിലെ രോഗികൾ…
താമരശ്ശേരി ചുരത്തിലൂടെ വലിയ വാഹനങ്ങള്‍ നിയന്ത്രണങ്ങളോടെ കടത്തിവിടും.
മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം റോഡ് വഴി മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ ഒഴികെ കെഎസ്‌ആർടിസി ഉള്‍പ്പെടെയുള്ള മറ്റ് വാഹനങ്ങള്‍ നിയന്ത്രണ വിധേയമായി കടത്തിവിടും.പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ട് കടത്തിവിടും. ഈ പാത വഴി മള്‍ട്ടി ആക്സില്‍…
