മഴ കനക്കുന്നു; സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കാലവര്‍ഷം എത്തുംമുമ്പേ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. കോട്ടയം, എറണാകുളം, തൃശൂര്‍,…

‘പശ്ചിമേഷ്യയിൽ സമാധാനം വേണം, ഇന്ത്യ ഒപ്പമുണ്ട്’; യുഎഇയിൽ പ്രധാനമന്ത്രിക്ക് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരണം

അബുദാബി: അഞ്ചു രാഷ്ട്രങ്ങൾ സന്ദർശിക്കുന്ന വിദേശ പര്യടനത്തിന്റെ ആദ്യ ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെത്തി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം നിർണ്ണായക ചർച്ചകൾ നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയെക്കുറിച്ചും ആഗോളതലത്തിൽ അത് ചെലുത്തുന്ന…

‘ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി ?’; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. ചെന്നിത്തല തന്റെ നേതാവും, ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വിഡി സതീശന്‍ പറഞ്ഞു. ഈ വീട് നിര്‍മ്മിച്ച കാലം മുതല്‍ താന്‍…

നീറ്റ് പുനഃപരീക്ഷ ജൂണ്‍ 21 ന്

ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21 ന് പരീക്ഷ നടക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മെയ് 3 ന് നടന്ന പരീക്ഷ റദ്ദാക്കിയിരുന്നു. നേരത്തെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. അടച്ച ഫീസ് തിരികെ…

മന്ത്രിപദം: ആകാംക്ഷയില്‍ കല്‍പ്പറ്റ, ബത്തേരി നിയുക്ത എംഎല്‍എമാര്‍

ബാലകൃഷ്ണന്‍, സിദ്ദിഖ് കല്‍പ്പറ്റ: കേരളത്തിലെ യുഡിഎഫ് മന്ത്രിസഭയെ വി.ഡി. സതീശന്‍ നയിക്കുമെന്ന് വ്യക്തമായതോടെ വയനാട്ടിലെ നിയുക്ത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ആശ്വാസവും ആകാംക്ഷയും. കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിയാകുകയും ഉപതെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്യാനുള്ള സാധ്യത നീങ്ങിയത് നിയുക്ത എംഎല്‍എ ടി. സിദ്ദിഖിന്…

ചോദ്യപേപ്പര്‍ ചോര്‍ച്ച: യൂത്ത് കോണ്‍ഗ്രസ് ധര്‍ണ നടത്തി

മാനന്തവാടി പോസ്റ്റ് ഓഫീസ് പടിക്കല്‍ യൂത്ത് കോണ്‍ഗ്രസ് ധര്‍ണ മുനിസിപ്പല്‍ ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു. മാനന്തവാടി: നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്ക്ക് ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി ആവശ്യപ്പെട്ട്യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. മുനിസിപ്പല്‍…

താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം; തിങ്കളാഴ്ച മുതൽ കർശനമാക്കും

താമരശ്ശേരി ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകൾ വീതികൂട്ടുന്ന പ്രവൃത്തി പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ഭാരമേറിയ വാഹനങ്ങൾക്കും മൾട്ടി ആക്സിൽ ലോറികൾക്കും വെള്ളിയാഴ്ച മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കോഴിക്കോട് പി.ഡബ്ല്യു.ഡി. എൻ.എച്ച്. ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ…

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; റിസൾട്ട് കാത്ത് 4.17 ലക്ഷം വിദ്യാർത്ഥികൾ; ഫലം ഇങ്ങനെ അറിയാം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് ആണ് ഫലപ്രഖ്യാപനം. പൊതുവിദ്യാഭ്യാസ ഡയറക്ടറും, വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് കാത്തിരിക്കുന്നത് 4.17 ലക്ഷം വിദ്യാർത്ഥികളാണ്. കഴിഞ്ഞ ദിവസം പരീക്ഷാ ബോർഡ്…

ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി; മൗനം വെടിഞ്ഞ് ചെന്നിത്തല

തൃശൂര്‍: മുഖ്യമന്ത്രി പദവിയില്‍ നിന്നും തഴഞ്ഞതില്‍ പ്രതിഷേധിച്ചിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയയുന്നു. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു. മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ്…

ഒറ്റപ്പെട്ട മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ…