ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക കേരളസഭ തുടരില്ലെന്ന യുഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സംഘടിപ്പിച്ചത് പോലെ ലോക കേരളസഭ തുടര്‍ന്നും സംഘടിപ്പിക്കുന്നത് നിലവിലുള്ള സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക കേരളസഭയുടെ ആറാമത് എഡിഷനായി…

ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന ; യുവാവ് മരിച്ചു

മാനന്തവാടി : ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട യുവാവ് മരിച്ചു. പരിയാരംകുന്ന് പരിയാരത്ത് വീട്ടിൽ ഫിലിപ്പിന്റെയും ശോഭയുടെയും മകൻ നിഥിൻ ഫിലിപ്പ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഫുട്ബോൾ കളിച്ച് വീട്ടിലെത്തിയതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന്…

കുട്ടികൾക്കായി നീന്തൽ പരിശീലനം സംഘടിപ്പിക്കും: തുർക്കി ജീവൻ രക്ഷാ സമിതി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ: രക്ഷാപ്രവർത്തന മേഖലയിൽ കുട്ടികളെ പ്രാപ്തരാക്കുന്നതിനും ദുരന്തസാഹചര്യങ്ങളിൽ സ്വയംരക്ഷ ഉറപ്പാക്കുന്നതിനുമായി തുർക്കി ജീവൻ രക്ഷാ സമിതിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലനം സംഘടിപ്പിക്കുന്നു. കൽപ്പറ്റയിൽ ചേർന്ന സമിതിയുടെ ജനറൽ ബോഡി യോഗം കുഞ്ഞമ്മദ് ടി. ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശിഹാബ് അധ്യക്ഷത വഹിച്ചു.…

സുല്‍ത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഹാൻസ് കാണാതായ കേസില്‍ അറസ്റ്റിലായ പൊലീസുകാരൻ സബിത്തിനെ റിമാൻഡ് ചെയ്തു

14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. സബിത്തിനെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. കേസില്‍ സബിത്തിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് നാളെ അപേക്ഷ നല്‍കും. സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന ഹാൻസ് കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.എന്നാല്‍ സബിത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന്…

സംസ്ഥാനത്ത് മഴ ശക്തമാകുന്നു: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകളിൽ മാറ്റം. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…

മലപ്പുറം പൂക്കോട്ടുംപാടം മലവെള്ളപ്പാച്ചിൽ: മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി, മരണം അഞ്ചായി

മലപ്പുറം: പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ അഞ്ചായി. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുന്നു. തിരൂർ സ്വദേശികളായ പരന്നപറമ്പൻ മുഹമ്മദ്‌ കുട്ടി (65), മാങ്ങാടൻ അനസ് (27), കരുവാരകുണ്ട് സ്വദേശി റഹീം(35), വണ്ടൂർ കോട്ടക്കുന്നു സ്വദേശി…

മഴ കനത്തു, വൈദ്യുതി ഉപഭോഗം കുറഞ്ഞു; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം. മഴ കനത്തതും വൈദ്യുതി ഉപഭോഗം കുറഞ്ഞതും പ്രതിസന്ധിക്ക് താത്ക്കാലിക പരിഹാരമായിരിക്കുകയാണ്. ശാശ്വത പരിഹാരം കണ്ടെത്താൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സർക്കാർ നീക്കവും ഊർജിതമാണ്. അതേസമയം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടെന്ന…

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കി: കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിൽ വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. ബാലകൃഷ്ണൻ പെരുമാൾ (50), ബന്ധുവായ ചിന്നു (35) എന്നിവരാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റാണ് മരണമെന്നാണ് പ്രാഥമിക നി​ഗമനം. രണ്ടു പേർ മരിച്ചു. കനത്ത…

തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം, വിദ്യാർത്ഥി രാഷ്ട്രീയം വിലക്കാനുള്ള ഒരു തീരുമാനവും കേരള സർവകലാശാല കൈകൊണ്ടിട്ടില്ല:മന്ത്രി റോജി എം ജോൺ

കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയം വിലക്കാനുള്ള ഒരു തീരുമാനവും കേരള സർവ്വകലാശാല കൈകൊണ്ടിട്ടില്ലെന്ന് മന്ത്രി റോജി എം ജോൺ. തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണ് നടക്കുന്നത്. കോടതി ആവശ്യപ്പെട്ടതിനെ തുടർന്ന് സിൻഡിക്കേറ്റിന്റെ ഉപസമിതിയെ കേരള സർവകലാശാല നിയമിക്കുകയുണ്ടായി. ഉപസമിതിയുടെ ചർച്ചയ്ക്ക് വേണ്ടി നിയമ സമിതി…

മലപ്പുറത്ത് ചന്ദനം മുറിച്ചുകടത്താൻ ശ്രമം, 100 കിലോയോളം ഭാരമുള്ള ചന്ദന തടി പിടികൂടി

മലപ്പുറം: കാടാമ്പുഴയിൽ 100 കിലോയോളം വരുന്ന ചന്ദനത്തടി പിടികൂടി. കമ്പിവളപ്പിലെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിന്ന് മുറിച്ചു കടത്താൻ ശ്രമിച്ച ചന്ദനത്തടിയാണ് പിടികൂടിയത്. രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മൂട്ടപ്പറമ്പിൽ മുജീബ് റഹ്മാൻ, കാവുങ്ങൽ അബ്ദുൽസലാം എന്നിവരാണ് അറസ്റ്റിലായത്. സ്വകാര്യ വ്യക്തിയുടെ…