പോലീസുദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി പുസ്തകങ്ങള്‍ പുറത്തിറക്കി വയനാട് പോലീസ്
കല്‍പ്പറ്റ: വയനാട് ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. ‘കേസന്വേഷണം iCOPSലൂടെ’, ‘ജാഗ്രത’ (സുരക്ഷാ നിര്‍ദേശങ്ങളടങ്ങിയ കൈപുസ്തകം) എന്നീ പുസ്തകങ്ങള്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാജ്പാല് മീണ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന് കൈമാറിയാണ്…
അമ്മയില്‍ കൂട്ടരാജി; മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാവരും സ്ഥാനം ഒഴിഞ്ഞു; ഭരണസമിതി പിരിച്ചുവിട്ടു
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ വനിതാ താരങ്ങള്‍ നടത്തിയ തുറന്നുപറച്ചിലില്‍ ഉലഞ്ഞ് താരസംഘടനയായ അമ്മ. പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാ ഭാരവാഹികളും സ്ഥാനം ഒഴിഞ്ഞു. ഓണ്‍ലൈന്‍ യോഗം ചേര്‍ന്നാണ് തീരുമാനം. റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സംവിധായകന് രഞ്ജിത്…
ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ, വടക്കന്‍ കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വ്യാഴാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാന്‍ സാധ്യത. പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കരുതുന്ന വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും…
പരാതികള്‍ കൂടുന്നു, എസ്ഐടിയില്‍ കൂടുതല്‍ വനിതകളെ ഉള്‍പ്പെടുത്തും, ടീമുകളായി തിരിഞ്ഞ് അന്വേഷണം
തിരുവനന്തപുരം: മലയാള സിനിമയിലെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍(എസ്ഐടി) കൂടുതല്‍ വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് അന്വേഷണ സംഘം വിപുലീകരിക്കാന്‍ തീരുമായത്. ഓരോ വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തില്‍ എസ്ഐടി വിവിധ ടീമുകളായി…
ആശയും സജനയും മലയാളി സാന്നിധ്യം; ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ഇടം പിടിച്ചു. ആശ ശോഭന, സജന സജീവന് എന്നിവരാണ് ഇടം കണ്ടത്. ഹര്‍മന്‍പ്രീത് കൗറാണ് ടീം ക്യാപ്റ്റന്‍. സ്മൃതി മന്ധാനയാണ് വൈസ് ക്യാപ്റ്റന്‍.…
ഇന്ത്യയില്‍ ടെലിഗ്രാം നിരോധിക്കുമോ?; കുറ്റാരോപണങ്ങള്‍ തെളിഞ്ഞാല്‍ സാധ്യതയെന്ന് കേന്ദ്രം, റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം നേരിടുന്ന പ്രമുഖ സാമൂഹിക മാധ്യമമായ ടെലിഗ്രാമിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. അന്വേഷണത്തില്‍ ചൂതാട്ടം, പണം അപഹരിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്ഫോം ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയാല്‍ ടെലിഗ്രാമിന്…
‘നിലപാടു പറയാന്‍ പാര്‍ട്ടി അധ്യക്ഷനുണ്ട്, പാര്ട്ടിക്കാര് അതിനോടു ചേര്‍ന്നു പോവണം’; സുരേഷ് ഗോപിയെ തള്ളി കെ സുരേന്ദ്രന്
തിരുവനന്തപുരം: സിനിമാതാരങ്ങള്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി. ചലച്ചിത്ര നടന് എന്ന നിലയിലുള്ള അഭിപ്രായമായി മാത്രം അതിനെ കണ്ടാല്‍ മതി. ആരോപണ വിധേയനായ മുകേഷ് രാജിവെക്കണമെന്നതാണ് ബിജെപിയുടെ നിലപാട്. ആ നിലപാടില്‍ ഉറച്ചാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നതെന്നും ബിജെപി…
സ്വർണവില; 53,500ന് മുകളിൽ തന്നെ
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ മാറ്റമില്ല. 53,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 6695 രൂപ നൽകണം. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു.…
ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് 8 മാസം മുമ്പ്
മുംബൈ: മഹാരാഷ്ട്രയിലെ സിന്ദുദുര്‍ഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നു വീണു. 35 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച ഉച്ചയോടെയാണ് നിലംപൊത്തിയത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 4ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി പ്രതിമ അനാഛാദനം ചെയ്തത്. ശക്തമായ…
മുകേഷ് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞ് അന്വേഷണം നേരിടണം: നടി ഗായത്രി വര്‍ഷ
തിരുവനന്തപുരം: ലൈംഗികാരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് നടി ഗായത്രി വര്‍ഷ. അധികാര സ്ഥാനങ്ങളില്‍ മുകേഷ് തുടരുന്നത് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തെ ബാധിക്കുമെന്നും ഗായത്രി വര്‍ഷ പറഞ്ഞു. ദുരനുഭവങ്ങള്‍ തുറന്നുപറയാനുള്ള സ്പേസ് ആണ്…
