ആശ്രിത നിയമനം: നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കല്‍പ്പറ്റ: ഭാരതീയ ചികിത്സാവകുപ്പില്‍ ജോലി ചെയ്യവേ 2017 മേയ് 17ന് മരിച്ചയാളുടെ മകന് ആശ്രിത നിയമനത്തിന് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജോലിക്കിടെ മരിച്ച നെന്‍മേനി സ്വദേശിയുടെ ഭാര്യ ടി.എന്‍. ശോഭനകുമാരിയുടെ പരാതിയിലാണ് കമ്മീഷന്‍ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ഭാരതീയ…

‘ഇങ്ങനെയൊരു പേരിട്ട് ഒരു വിഭാ​ഗത്തെ അപകീർത്തിപ്പെടുത്തുന്നത് എന്തിന് ?’; ‘ഘൂഷ്‌ഖോർ പണ്ഡത്’ നിർമാതാക്കളെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: ‘ഘൂഷ്‌ഖോർ പണ്ഡത്’ സിനിമയുടെ അണിയറപ്രവർത്തകരെ വിമർശിച്ച് സുപ്രീം കോടതി. ഇത്തരമൊരു പേര് ഉപയോഗിച്ച് സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഘൂഷ്‌ഖോർ പണ്ഡതിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.…

സരസ്വതീപൂജയ്ക്ക് 100 രൂപ നല്‍കിയില്ല; വിദ്യാര്‍ത്ഥികളെ നൂറു തവണ ഏത്തമിടീച്ചു

റാഞ്ചി: സരസ്വതീപൂജയ്ക്ക് സംഭാവന നല്‍കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ശിക്ഷിച്ച് സ്‌കൂള്‍ അധികൃതര്‍. ഝാര്‍ഖണ്ഡിലെ ധുംകയിലെ ജര്‍മുണ്ടി ഗേള്‍സ് മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ശിക്ഷണ നടപടികള്‍ക്ക് വിധേയരായത്. വിദ്യാര്‍ത്ഥികളോട് സരസ്വതി പൂജയ്ക്ക് സംഭാവനയായി 100 രൂപ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു. തുക കൊണ്ടുവരാത്ത കുട്ടികളെ…

‘ലോക്‌സഭാംഗത്വത്തില്‍ നിന്നും പുറത്താക്കണം’; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ നോട്ടീസ്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് നോട്ടീസ് നല്‍കിയത്. ഒരു രേഖകളുമില്ലാതെ കോണ്‍ഗ്രസ് നേതാവ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും…

ഒറ്റയടിക്ക് 880 രൂപ കുറഞ്ഞു; സ്വര്‍ണവില 1,16,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 880 രൂപയാണ് കുറഞ്ഞത്. 1,16,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ കുറഞ്ഞ സ്വര്‍ണവില വൈകീട്ടോടെ തിരിച്ചുകയറി 1,17,000ന് മുകളില്‍ എത്തിയിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയാണ് കുറഞ്ഞത്. 14,520 രൂപയാണ്…

കുറ്റ്യാടി ചുരത്തിൽ നേരിട്ട് സന്ദർശനം നടത്തി.പ്രതിപക്ഷ നേതാവ്.

കുറ്റ്യാടി:- മലയോര ഹൈവേ കടന്നുപോകുന്ന കുറ്റ്യാടി ചുരം റോഡിൽ പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ നേരിട്ട് സന്ദർശനം നടത്തി. മലയോര ഹൈവേയിൽ ഉൾപ്പെട്ട 5.4 കിലോമീറ്റർ ദൂരം കേവലം 10- മീറ്ററിലാണ് ടെൻഡർ നടപടി പുതിയാക്കി വികസിപ്പിക്കുന്നത്.kararukar ULCCമായി എഗ്രിമെന്റ് ഒപ്പ് വെക്കുകയും…

എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍

ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നടുവട്ടം, പി.പി ഹൗസ്, മൊഹിന്‍ സ്വാലിഹ്(30), കോട്ടപറമ്പ്, കെ.പി ഹൗസ് നിയാസ് ഖാന്‍(28), ബേപ്പൂര്‍, സീനാസ് വീട്ടില്‍, ഹംദാന്‍ അഹമ്മദ്(29) എന്നിവരെയാണ് ജില്ലാ ലഹരി…

സൈബർ സുരക്ഷയും സാമ്പത്തിക സാക്ഷരതയും – സെമിനാർ നടത്തി

നെൻമേനി ഗവ. വനിതാ ഐ.ടി.ഐ യിൽ സ്റ്റുഡൻ്റ് ഹബിൻ്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ, സാമ്പത്തിക സാക്ഷരത എന്നീ വിഷയങ്ങളിൽ സെമിനാർ സംഘടിപ്പിച്ചു. കനറാ ബാങ്ക് ഫിനാൻഷ്യൽ കൗൺസിലർ സിന്ധു, സൈബർ സുരക്ഷാ പരിശീലകൻ അധിൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രിൻസിപ്പൽ…

“ഗോത്ര മേഖലയിലെ ആരോഗ്യ രംഗത്തെ ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ സേവനം മാതൃകാപരം”

സുൽത്താൻ ബത്തേരി: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്, മലപ്പുറം ചേലമ്പ്ര ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി എൻ. എസ്. എസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ മുത്തങ്ങ ചുക്കാലിക്കുനി കാട്ടു നായ്ക്ക ഊരിൽ രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.ഊര്…

എക്സൈസ് റെയിഡിൽ വൻ ഹാൻസ് ശേഖരം പിടികൂടി :

മണിയങ്കോട് : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കൽപ്പറ്റ മണിയങ്കോട് ഭാഗത്ത് നടത്തിയ റെയിഡിൽ വാടക വീട്ടിൽ നിന്നും വൻ ഹാൻസ് ശേഖരം പിടികൂടി.നിരോധിത പുകയില ഉൽപ്പന്നമായ 6390 പാക്കറ്റ് ഹാൻസ് ആണ് കണ്ടെടുത്തത്.കമ്പളക്കാട് സ്വദേശി…