പൊലീസുകാര്‍ക്ക് ആഴ്ചയില്‍ ഒരുദിവസം നിര്‍ബന്ധിത അവധി; നിര്‍ദേശവുമായി എഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധിത അവധി നല്‍കാന്‍ നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ലക്ഷ്യമിട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ ആണ് നിര്‍ദേശം നല്‍കിയത്. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്എച്ച്ഒ) ഉള്‍പ്പെടെ…

പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ഒരുക്കുന്ന ‘ഹൃദയതാളം’ പ്രത്യേക ഹൃദയാരോഗ്യ പരിശോധനാ പാക്കേജ് സീനിയർ കൺസൾട്ടന്റും കാർഡിയോളജി വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ. ചെറിയാൻ അക്കരപ്പറ്റി, കൺസൾട്ടന്റുമാരായ ഡോ. അനസ്…

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

ഡൽഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും നിർദേശം നൽകി ഡ്രഗ്സ് കൺട്രോളർ ജനറൽ. സാധാരണ പനിക്കും അണുബാധകൾക്കും സ്വന്തം നിലയിൽ ആന്റിബയോട്ടിക്കുകൾ കഴിക്കരുതെന്നും നിർദേശം. അമിത…

പിണറായിയെ ലക്ഷ്യമിട്ടാണ് ഇ ഡി കേസ്; പിന്നിൽ മോദി- ഇഡി- വിഡി കൂട്ടുകെട്ട്: അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും; എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാറിന്റെ ബി ടീമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മോദിയും ഇഡിയും വിഡിയും ഒത്തുചേര്‍ന്ന പ്രത്യേക കൂട്ടുകെട്ടാണത്. അതിന്റെ ഭാഗമായാണ് ഇഡി നിര്‍ദേശപ്രകാരം കേസെടുത്തത്. ഇഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കൾക്കെതിരെ നിലപാട് സ്വീകരിച്ചു…

ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ബോംബ് സ്ഫോടന കേസ്: 14 പേർ കുറ്റക്കാർ

കൊളംബോ: 2019ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന ചാവേർ ബോംബ് സ്ഫോടന കേസിൽ 14 പേർ കുറ്റക്കാരെന്ന് ശ്രീലങ്കൻ ഹൈക്കോടതി. കൊലപാതകം, ഭീകരവാദ ഗൂഢാലോചന, തോക്കുകളും സ്ഫോടകവസ്തുക്കളും കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ കണ്ടെത്തിയത്. കൊളംബോയിലെ ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ…

കല്‍പ്പറ്റ ടൗണ്‍ഷിപ്പ് എം.പി പ്രിയങ്ക ഗാന്ധിയും മന്ത്രിമാരും സന്ദർശിച്ചു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുക്കിയ ടൗണ്‍ഷിപ്പ് എം.പി. പ്രിയങ്ക ഗാന്ധി, മന്ത്രിമാരായ എ.പി. അനിൽകുമര്‍, പി.സി വിഷ്‌ണുനാഥ്, ജനപ്രതിനിധികള്‍ എന്നിവര്‍ സന്ദർശിച്ചു. ടൗൺഷിപ്പിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി എം. പി വിലയിരുത്തി. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷാ…

വയനാട്ടിൽ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് എം.പി പ്രിയങ്ക ഗാന്ധി

ജില്ലയിലെ ആരോഗ്യ രംഗത്തെ പ്രവർത്തനങ്ങള്‍ അവലോകനം ചെയ്യാനായി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എം.പി പ്രിയങ്ക ഗാന്ധി അധ്യക്ഷത വഹിച്ചു. ഗവ മെഡിക്കൽ കോളേജിലെ രോഗനിർണയ സൗകര്യങ്ങൾ നവീകരിച്ചുവരികയാണെന്ന് എം.പി പറഞ്ഞു. എം.ആർ.ഐ., സി.ടി സ്കാൻ, അൾട്രാസൗണ്ട്, മാമോഗ്രഫി,…

പിഎംജിഎസ് വൈ പദ്ധതി റോഡുകളുടെ പ്രവൃത്തി ഉടൻ പൂര്‍ത്തീകരിക്കണം- എം.പി പ്രിയങ്ക ഗാന്ധി

ജില്ലയിൽ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിക്ക് കീഴിലെ മുഴുവന്‍ റോഡുകളുടെയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എം.പി പ്രിയങ്ക ഗാന്ധി നിര്‍ദേശിച്ചു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ദിശ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. കല്ലോടി –…

വിവാഹ വാഗ്ദാനം നല്‍കി പീഡനം:പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന്‍ പിടിയില്‍

പുൽപ്പള്ളി: വിവാഹ വാഗ്ദാനം നല്‍കി വയോധികയെ പീഡിപ്പിക്കുകയും സ്വര്‍ണം കൈവശപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയിൽ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. കല്‍പ്പറ്റ, മുണ്ടേരി, സുബ്രമഹ്ണ്യനെ(56)യാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥനാണ്. വിധവയായ പരാതിക്കാരിയെ പുനര്‍വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു…

മുള്ളൻകൊല്ലി പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണം: ഡി.എ.ഡബ്ല്യു.എഫ്

പാടിച്ചിറ: മുള്ളൻകൊല്ലി പഞ്ചായത്തിലെ മുഴുവൻ പൊതുസ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്.) മുള്ളൻകൊല്ലി പഞ്ചായത്ത് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാരുടെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാൻ അധികാരികൾ തയാറാകണമെന്നും…