പോക്സോ കേസ് പ്രതി ജീവനൊടുക്കി; സംഭവം ഈ മാസം 31 ന് കോടതി വിധി പ്രസ്താവിക്കാനിരിക്കെ

ഇടുക്കി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. കരിങ്കുന്നം കോഡൂർ വീട്ടിൽ തങ്കച്ചൻ (65) ആണ് മരിച്ചത്. പോക്സോ കേസിൽ രണ്ടാം പ്രതിയാണ് തങ്കച്ചൻ. വീട്ടിലാണ് തങ്കച്ചനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി വാഗ്ദാനംചെയ്ത് 2017 മുതൽ…

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: രാഷ്ട്രീയ പ്രതിരോധത്തിന് സിപിഐഎം; ഇന്ന് വിശദീകരണ യോഗം

കോഴിക്കോട്: പിണറായി വിജയന്റെ മകള്‍ ടി വീണ പ്രതിയായ സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ രാഷ്ട്രീയ പ്രതിരോധത്തിന് സിപിഐഎം. ഇന്ന് കോഴിക്കോട് മുതലക്കുളത്ത് വിശദീകരണ യോഗം നടക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. വീണയ്ക്ക് എതിരെയുള്ള…

പൊലീസ് സ്റ്റേഷന് മുന്നിൽ ഇ ഡി ആക്രമണ കേസിലെ പ്രതികളുടെ ഓണാഘോഷവും റീൽസും; പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിച്ചു

തിരുവനന്തപുരം: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ കടുത്ത നിയമനടപടിക്ക് പൊലീസ്. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ നടപടി ആരംഭിച്ചു. ഐ പി ബിനു ഉൾപ്പെടെയുള്ള പ്രതികളാണ് ഓണാഘോഷത്തിന്റെ ഭാഗമായത്. പൊലീസ് സ്റ്റേഷനിലെ…

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; എല്ലാ രാജ്യങ്ങള്‍ക്കുമെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഇറാന്‍; ഭീഷണിക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് മുജ്തബ ഖമനയി

ടെഹ്‌റാന്‍: അമേരിക്കയുടെ ഭീഷണിക്കു മുന്നില്‍ കീഴടങ്ങില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി. സാമ്പത്തിക യുദ്ധ പ്രഖ്യാപനം ട്രംപിന്റെ നിരാശയില്‍ നിന്നും ഉടലെടുത്തതെന്നും ഖമനയി പറഞ്ഞു. അമേരിക്കയുടെ ഏറ്റവും പുതിയ സാമ്പത്തിക ഉപരോധങ്ങള്‍ എല്ലാ രാജ്യങ്ങള്‍ക്കുമെതിരായ ‘യുദ്ധ പ്രഖ്യാപനം ‘ എന്നാണ്…

പുന്നമടയുടെ ആരോമലായി ‘അരോമ’ ചുണ്ടൻ ; ആദ്യ വരവിൽ തന്നെ കിരീടം

ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പുന്നമടക്കായലില്‍ ചരിത്രം രചിച്ച് അരോമ ചുണ്ടന്‍ ക്ലബ്. കന്നിപോരാട്ടത്തിലാണ് കിരീട നേട്ടം അരോമ ചുണ്ടൻ സ്വന്തമാക്കിയത്. 4 മിനിറ്റും 23 സെക്കന്റും തുഴഞ്ഞെത്തിയാണ് കിരീടത്തിൽ മുത്തമിട്ടത്. രണ്ടാമനായത് നടുഭാ​ഗമാണ്. ആറ് ഹീറ്റ്സുകളും പൂർത്തിയായ ശേഷമാണ്…

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആറുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കെ.മുരളീധരൻ…

‘നിയമസഭ ഉപനേതൃസ്ഥാനം; പിണറായിയുടേത് ഏകപക്ഷീയമായ പ്രസ്താവന, പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം

നിയമസഭ ഉപനേതൃസ്ഥാനം സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയയന്റെ പരാമരശത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ പരാമര്‍ശം അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കാത്തത്. സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല. രണ്ട് പാർട്ടികളും ചർച്ചയ്ക്കായി…

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ ശക്തമാകും, മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂന മര്‍ദ്ദ സാധ്യതയും പ്രവചിക്കപ്പടുന്നു. പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമീപം വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.…

വിജയിയുടെ സ്വര്‍ണമോതിരം പദ്ധതി; കരാര്‍ സ്വന്തമാക്കി ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഒരു ഗ്രാമിന്റെ വീതം സ്വര്‍ണ മോതിരം സൗജന്യമായി നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ തായ്മാമന്‍ തങ്ക മോതിരം പദ്ധതിയില്‍ കരാര്‍ സ്വന്തമാക്കി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസും കല്യാണ്‍ ജ്വല്ലേഴ്‌സും.…

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്; എം വിജിന്‍ സെക്രട്ടറി

തൃശൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും സെക്രട്ടറിയായി എം വിജിനിനെയും തെരഞ്ഞെടുത്തു. തൃശൂരില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനമാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്. അഡ്വ. ആര്‍ രാഹുലാണ് ട്രഷറര്‍. എസ്എഫ്‌ഐ പ്രവര്‍ത്തകയായാണ് ചിന്ത ജെറോം പൊതുജീവിതം ആരംഭിച്ചത്. എസ്എഫ്‌ഐ കൊല്ലം…