‘ഡല്‍ഹി ചലോ’ പ്രതിഷേധം; സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി റെയില്‍വേ
സിപിഐയുടെ സ്പെഷ്യൽ ട്രെയിൻ റദ്ദാക്കി. ഡൽഹിയിൽ സമരത്തിന് പോകാൻ ബുക്ക് ചെയ്ത് സ്പെഷ്യൽ ട്രെയിനാണ് റദ്ദാക്കിയത്. ഈമാസം 28ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടാനായിരുന്നു നിശ്ചയിച്ചത്. സിപിഐ നല്കിയ അഡ്വാന്‍സ് തുകയായ 10 ലക്ഷം രൂപ റെയില്‍വേ തിരികെ നല്കി. ട്രെയിനിലെ തിരക്ക്…
വനം വകുപ്പിന് ജനകീയ മുഖം നല്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: എം.എൽ.എ ഐ.സി ബാലകൃഷ്ണൻ
ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമൊപ്പമുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ വനം വന്യജീവി വകുപ്പിന് ജനകീയ മുഖം നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള നടപടികൾ ഒന്നൊന്നായി സ്വീകരിച്ചുവരികയാണെന്നും എം.എല്‍.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായി വനംവകുപ്പിന്റെ സൗത്ത്…
തരിയോട് ഗ്രാമ പഞ്ചായത്ത് കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു
സ്വാസ്ഥ്യം എന്ന പേരിൽ കുടുംബശ്രീ മിഷൻ എഫ്. എൻ. എച്ച്. ഡബ്ല്യൂ പദ്ധതി പ്രകാരം നടത്തിയ പരിപാടികൾപ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, ഡോ അഞ്ജുഷ, ഡോ. സരസ്വതി , തുടങ്ങിയവർ പങ്കെടുത്തു.സി. ഡി .എസ്.…
ബി.ജെ.പി. പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു
വെള്ളമുണ്ട: ഭാരതീയ ജനതാ പാർട്ടി പനമരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട 8/4 മുതൽ വെള്ളമുണ്ട പത്താം മൈൽ വരെ തിരംഗ യാത്ര സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി കെ.പി. സുകുമാരൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ശശി…
ഫ്രീഡം ക്വിസിലെ സവര്‍ക്കര്‍ വിവാദം; സസ്പെന്ഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകന് ഹൈക്കോടതിയില്‍
കൊച്ചി: ക്വിസ് വിവാദത്തില്‍ സസ്പെന്ഷന് നടപടി നേരിട്ട അധ്യാപകന് ഹൈക്കോടതിയില്‍. സസ്പെന്ഷന് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പള്ളത്തടുക്ക എയുപി സ്കൂളിലെ അധ്യാപകന്‍ഗുരുദാസിന്റെ ഹര്‍ജി. ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു സവര്‍ക്കറുടേതെന്നും അതിന്റെ പേരിലുള്ള നടപടി അന്യായമെന്നുമാണ് വാദം. മന്ത്രിക്ക് അധികാരമില്ല എന്ന് കോടതി പറയുന്നില്ലെന്ന്…
മെസ്സി സന്ദര്‍ശനം; ഗുരുതര ക്രമക്കേടുകള്‍ നടന്നു; ജിഎസ്ടി തട്ടിപ്പുണ്ടായി; സ്പോണ്‍സറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ പാലിക്കാതെ; വി ഡി സതീശന്
തിരുവനന്തപുരം: മെസ്സി തട്ടിപ്പ് വിവാദത്തില്‍ കായികവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. സ്പോണ്‍സറെ തീരുമാനിച്ചതില്‍ ചട്ടലംഘനമുണ്ടായി. സ്പോണ്സര് പണം സമാഹരിച്ചത് അന്വേഷിക്കും. ജിഎസ്ടി തട്ടിപ്പ് നടന്നതായി കണ്ടുപിടിച്ചിട്ടുണ്ട്. സര്‍ക്കാരിന് നഷ്ടമായ തുക ഈടാക്കും. എല്ലാ കാര്യങ്ങളിലും ഉചിതമായ…
മെസി വരുമെന്ന പ്രഖ്യാപനം; ചില്ലിക്കാശല്ല, 13 ലക്ഷം ചിലവായി; മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം പൊളിഞ്ഞു
തിരുവനന്തപുരം: ലയണല്‍ മെസി ഉള്‍പ്പെടെയുള്ള അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാന്‍ നടത്തിയ നീക്കങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന മുന്‍ മന്ത്രി വി അബ്ദുറഹിമാന്റെ വാദം തെറ്റെന്ന് തെളിയിച്ച് നിയമസഭാ രേഖ. അര്‍ജന്റീന ടീമിനെ ക്ഷണിക്കാനെന്ന പേരില്‍ സ്പെയിന് സന്ദര്‍ശിച്ച വകയില്‍ 13…
റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
പനമരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. പനമരം കരിമ്പുമ്മലിൽ വെച്ച് ഇന്നലെ വൈകിട്ട് 6.15-ഓടെയായിരുന്നു അപകടം. കരിമ്പുമ്മലിൽ വെച്ച് ബസ്…
അപകടത്തില്‍ മരിച്ച മത്സ്യ തൊഴിലാളിയുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് തുക കൈമാറി
തലപ്പുഴ: മത്സ്യവിതരണത്തിനിടെ അപകടത്തില്‍ മരിച്ച മത്സ്യ തൊഴിലാളി തലപ്പുഴ കുന്നത്തൊടിയില്‍ അന്‍വറിന്റെ കുടുംബത്തിന് ഫിഷറീസ് വകുപ്പ് ഇന്‍ഷൂറന്‍സ് തുക കൈമാറി. അപകട ഇന്‍ഷൂറന്‍സ് തുകയായ പത്ത് ലക്ഷം രൂപ ഫിഷറീസ് റീജണല്‍ ഓഫീസര്‍ അബ്ദുള്‍ മജീദ് അന്‍വറിന്റെ ഭാര്യ സിജിലയ്ക്ക് കൈമാറി.ജൂനിയര്‍…
ദേശീയ ലൈബ്രറിയന്‍ ദിനാചരണം സംഘടിപ്പിച്ചു
മാനന്തവാടി: മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ ദേശീയ ലൈബ്രേറിയന്‍ ദിനാഘോഷം സംഘടിപിച്ചു. ഗ്രന്ഥാലയം സെക്രട്ടറി വി കെ പ്രസാദ് ആമുഖമവതരിപ്പിച്ചു. ചീഫ് ലൈബ്രേറിയന്‍ ഷിനോജ് വി.പി സ്വാഗതമാശംസിച്ച ചടങ്ങില്‍ പ്രസിഡണ്ട് അരുണ്‍ ദാസ് ഇ വി അധ്യക്ഷത വഹിച്ചു. മാനന്തവാടി…
