പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യ, തിരിച്ചടിക്കാന്‍ ദക്ഷിണാഫ്രിക്ക; നാലാം ടി20 ഇന്ന്

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ലഖ്‌നൗവില്‍ വൈകീട്ട് ഏഴിനാണ് മത്സരം. 5 മത്സര പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1 ന് മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാകും. അതേസമയം വിജയത്തോടെ തിരിച്ചുവരാനാണ്…

ബിജെപി പിന്തുണച്ചില്ല, വോട്ടു കുറഞ്ഞു; കനത്ത തോല്‍വിക്കു പിന്നാലെ എന്‍ഡിഎ വിടാന്‍ ബിഡിജെഎസില്‍ സമ്മര്‍ദ്ദം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എന്‍ഡിഎ മുന്നണി വിടാന്‍ ബിഡിജെഎസില്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്‍ഡിഎ നേട്ടമുണ്ടാക്കിയ ഇടങ്ങളില്‍ പോലും ബിഡിജെഎസിന് വോട്ടു കുറഞ്ഞിരുന്നു. ബിജെപിയുടെ നിസഹകരണമാണ് ബിഡിജെഎസിന്റെ തോല്‍വിക്ക് കാരണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന വികാരം. ബിജെപിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍…

പ്രീമിയം നിരക്ക് കുറയുമോ?, ഇന്‍ഷുറന്‍സ് മേഖലയില്‍ ഇനി 100 ശതമാനം വിദേശ നിക്ഷേപം; ലോക്‌സഭയില്‍ ബില്ല് പാസാക്കി, വിശദാംശങ്ങള്‍

ന്യൂഡല്‍ഹി:ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കുന്നതിന് വഴിയൊരുക്കുന്ന ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ 2025 ലോക്‌സഭ പാസാക്കി. ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് 74 ശതമാനമാണ് പരിധി. ഇത് 100 ശതമാനമായി…

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിപ്പിലേക്ക് തിരിച്ചെത്തി. കേരളത്തില്‍ ഗ്രാമിന് 60 രൂപ വര്‍ധിച്ച്‌ 12,330 രൂപയായി.

പവന്‍ വില 480 രൂപ ഉയര്‍ന്ന് 98,640 രൂപയാണ്. ഇന്നലെ പവന് 1,120 രൂപ കുറഞ്ഞത് വലിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഇന്നത്തെ വര്‍ധനയോടെ വീണ്ടും മുകളിലേക്കെന്ന ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാവിലെ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ (MCX) സ്വര്‍ണ വിലയില്‍ അര ശതമാനത്തിലധികം…

വയനാട് ജില്ലാ പഞ്ചായത്ത്: പ്രസിഡന്റ് പദവിയില്‍ ആദ്യം ഗിരിജ കൃഷ്ണനു സാധ്യത

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് ഭരണത്തിന്റെ ആദ്യ പകുതിയില്‍ കോണ്‍ഗ്രസിലെ ഗിരിജ കൃഷ്ണന്‍ പ്രസിഡന്റ് ആയേക്കും. ഭരണപരിചയമുള്ള ഗിരിജ പ്രസിഡന്റാകുന്നതാണ് ഉത്തമമെന്ന അഭിപ്രായത്തിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. 17 അംഗ ജില്ലാ പഞ്ചായത്തിലെ ഒമ്പത് ഡിവിഷനുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. ഈ…

ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ച്എൻ. ജി. ഒ അസോസിയേഷൻ

വിവിധ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജീവനക്കാർ തദ്ദേശസ്വയം ഭരണ തിരെഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ മാനന്തവാടി ബ്രാഞ്ച് കമ്മിറ്റി. ജീവനക്കാർക്ക് അഭിവാദ്യമർപ്പിച്ച് മാനന്തവാടി മിനി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു. എം.…

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഐഎൻടിയുസി പ്രതിഷേധം

കൽപ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരു മാറ്റി സംഘപരിവാർ നേതാക്കളുടെ പേരിൽ പദ്ധതി നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലും ഐഎൻടിയുസി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഐഎൻടിയൂസികൽപ്പറ്റ…

പ്രശാന്തി പദ്ധതി: പ്രായം മറന്നുല്ലസിച്ച് വൃദ്ധസദനത്തിലെ അന്തേവാസികള്‍*

അഗതി മന്ദിരത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ആരുമില്ലെന്ന വേദനയില്‍ കണ്ണീര്‍ പൊഴിക്കുന്നതല്ല ജീവിതം, ഞങ്ങടെ സന്തോഷത്തിനായി കൈകോര്‍ക്കാന്‍ എല്ലാവരുമുണ്ട്. മാനന്തവാടി കോമാച്ചി പാര്‍ക്കിലെ സൗന്ദര്യ ആസ്വദിച്ച് സംസാരിക്കുകയായിരുന്നു 69ക്കാരി ജീനത്ത്. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലെ താമസക്കാരാണ് ജില്ലാ ജനമൈത്രി പോലീസ്…

ആർ.ആനന്ദിനെ അനുമോദിച്ചു

കൽപ്പറ്റ: യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നും ഗ്ലോബൽ എം.ബി.എ. ബിരുദം കരസ്ഥമാക്കിയ നബാർഡ് ജില്ലാ വികസന മാനേജർ ആർ.ആനന്ദിനെ കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ വയനാട് ജില്ലാ തല അവലോകന ഫോറം അനുമോദിച്ചു. പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന…

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം; ജീവനക്കാരുടെ പ്രതിഷേധം പ്രതിഫലിച്ചു. എൻ ജി ഒ അസോസിയേഷൻ

കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി നേടിയ വിജയത്തിൽ സർക്കാർ ജീവനക്കാർ ആഹ്ലാദത്തിലാണെന്നും ,ജീവനക്കാർ വോട്ട് ബാങ്കല്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്ക് കൊടുത്ത മറുപടിയാണെന്നും എൻ.ജി.ഒ അസോസിയഷൻ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി പറഞ്ഞു.ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആഹ്ലാദ ദിന പരിപാടിയിൽ…