കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി നേടിയ വിജയത്തിൽ സർക്കാർ ജീവനക്കാർ ആഹ്ലാദത്തിലാണെന്നും ,ജീവനക്കാർ വോട്ട് ബാങ്കല്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനക്ക് കൊടുത്ത മറുപടിയാണെന്നും എൻ.ജി.ഒ അസോസിയഷൻ ജില്ലാ പ്രസിഡന്റ് കെ.റ്റി ഷാജി പറഞ്ഞു.
ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആഹ്ലാദ ദിന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാസെക്രട്ടറി.പി. ജെ ഷൈജു, ഇ. വി ജയൻ, ബിജു ജോസഫ്, ബെൻസി ജേക്കബ്, റ്റി.പരമേശ്വരൻ എന്നിവർ സംസാരിച്ചു.

വി.എസ് ശരത്, കെ.ജി.വേണു, പി.ജെ ഷിജു, എം.വി സതീശൻ, എം. രമേശൻ, നിഷ പ്രസാദ്, ഇന്ദു , സാബു അബ്രാഹം,വി. മുരളി എന്നിവർ നേതൃത്വം കൊടുത്തു

മാനന്തവാടിയിൽ നടത്തിയ ആഹ്ലാദ പ്രകടനം എൻ.ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയംഗം എം.ജി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.. സിനിഷ് ജോസഫ് അധ്യക്ഷനായി.

ആർ.രാംപ്രേമോദ്, എൻ.വിഅഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു. കെ.എസ് സാലു, പി അബ്ദുൾ ഗഫൂർ, സിമി, പി.വി. സന്തോഷ്, വി.യു ജോൺസൻ, എം.എസ് ഷിജു എന്നിവർനേതൃത്വം നൽകി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *