സുൽത്താൻ ബത്തേരി : പൂമല കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂകേഷൻ സെൻ്ററിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ” കോളേജുകളിൽ ശ്രദ്ധ, നേർക്കൂട്ടം കമ്മറ്റികൾ ഊർജ്ജസ്വലമായി പ്രവർത്തിക്കണമെന്ന് ” ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. അധ്യാപകൻ എ.സുനീർ ബാബു സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൾ ഇൻ ചാർജ് എ. മിനി അദ്ധ്യക്ഷത വഹിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിക്കുകയും,”യുവാക്കൾ വിമുക്തി മിഷൻ്റെ ബ്രാൻഡ് അംബാസഡർമാരാവണമെന്ന് ആഹ്വാനം ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കെ.സുനിൽ ആശംസകളർപ്പിച്ചു. അധ്യാപക വിദ്യാർഥി എബ്രിൻ കെ. ബാബു നന്ദി പ്രകാശനം നടത്തി.സിവിൽ എക്സൈസ് ഓഫീസർ എൻ.വി.രതീഷ് സംബന്ധിച്ചു.
