ഷൗക്കത്ത് യുഡിഎഫിന്റെ മോഡിഫിക്കേഷൻ വാഗ്ദാനത്തിന്റെ ഇര; സർക്കാർ സ്വീകരിക്കുന്നത് തൊഴിലാളികളുടെ വയറ്റത്ത് അടിക്കുന്ന നയം, പിണറായി വിജയൻ
തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഒരു സാധാരണ തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം തടഞ്ഞുവെച്ച് മരണത്തിലേക്ക് തള്ളിവിടുകയാണ് ഉദ്യോഗസ്ഥർ…
