Author: admin

കേരളത്തിന് പുതിയ ഗവർണർ; ഓം പ്രകാശ് മാഥുര്‍ ഗവർണറാകും

ഡൽഹി: കേരളത്തിന് പുതിയ ഗവർണർ. ഓംപ്രകാശ് മാഥൂറിനെ കേരള ഗവർണറായി നിയമിച്ചു. നിലവിൽ സിക്കിം ഗവർണർ ആണ് ഓം പ്രകാശ് മാഥുര്‍. കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കറെ തമിഴ്നാട് ഗവർണറായും രാഷ്ട്രപതി നിയമിച്ചു. ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ്…

മൂന്ന് ദിവസത്തിനുള്ളിൽ തുലാവർഷം എത്തും, മഴ കനക്കും; ജില്ലകളിൽ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: തുലാവർഷം എത്തുന്നതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ തുലാവർഷമെത്തും. ബംഗാൾ ഉൽക്കടലിൽ ന്യൂന മർദത്തിനുള്ള സാധ്യത രൂപപ്പെട്ടതും മഴ കനക്കാൻ കാരണമായിട്ടുണ്ട്. ഇന്നും നാളെയും മറ്റന്നാളും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും,…

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കുറയും; വരുന്നു മാറ്റം

ന്യൂഡല്‍ഹി: പുതിയ വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് വില്‍ക്കുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ( ഐആര്‍ഡിഎഐ). ഇത് പ്രാബല്യത്തില്‍ വന്നാല്‍ വാഹന ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വലിയ കുറവ് ലഭിക്കും.…

ഹൈക്കോടതി വളപ്പില്‍ ഫോട്ടോ, വിഡിയോ, ലൈവ് സ്ട്രീമിങ് നിരോധനം, മാധ്യമ പ്രവര്‍ത്തകര്‍ക്കും ബാധകം

കൊച്ചി: കേരള ഹൈക്കോടതി വളപ്പില്‍ ഫോട്ടോ എടുക്കുന്നതിനും, വിഡിയോ റെക്കോര്‍ഡിംഗിനും ലൈവ് സ്ട്രീമിംഗിനും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ഏര്‍പ്പെടുത്തി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. രജിസ്ട്രാര്‍ ജനറലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അഭിഭാഷകര്‍, കക്ഷികള്‍, ഇന്റേണ്‍സ്, അഭിഭാഷകരുടെ ക്ലര്‍ക്കുമാര്‍, രജിസ്ട്രി ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമ…

‘മുകളിലെ നിലയില്‍ ടോയ്‌ലെറ്റില്‍ പോയാല്‍ താഴെ വരെ അറിയും’; മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പൊളിച്ചു കളയേണ്ടി വരും: മുഖ്യമന്ത്രി

കൊച്ചി: മുണ്ടംവേലിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പൊളിച്ചു കളയേണ്ടി വരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മുകളിലെ നിലയില്‍ ഒരാള്‍ ടോയ്‌ലെറ്റില്‍ പോയാല്‍ താഴെ വരെ അറിയും. എല്ലാ ടോയ്‌ലറ്റുകളും ചോര്‍ന്ന് ഒലിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈസന്‍സഡ് ഏഷ്യാനെറ്റ് ന്യൂസ് എന്‍ജിനീയേഴ്‌സ്…

സുൽത്താൻ ബത്തേരിയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ടു മരണം, നിരവധി വിദ്യാർഥികൾക്ക് പരിക്ക്

​സുൽത്താൻ ബത്തേരി : ബീനാച്ചിക്ക് സമീപം വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മൂന്നാർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക മാണ്ഡ്യ സർവകലാശാലയിലെ പി.ജി വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവറായ കർണാടക സ്വദേശി രഞ്ജിത്ത് (40), മൈസൂരു…

സൺഡേ സ്കൂൾ ദേശിയ കലോത്സവം;മലബാർ ഭദ്രാസനത്തിന് മൂന്നാം സ്ഥാനം

കൽപ്പറ്റ: പുത്തൻകുരിശിൽ നടന്ന യാക്കോബായ സൺഡേ സ്കൂൾ ദേശിയ കലോൽസവത്തിൽ മലബാർ ഭദ്രാസനം ഓവറോൾ മൂന്നാം സ്ഥാനം നേടി. ഇന്ത്യയിലെ 19 ഭദ്രാസനങ്ങളായിരുന്നു മൽസരത്തിനുണ്ടായിരുന്നത്. കൂടാതെ സബ് ജൂനിയർ വിഭാഗം ഓവറോളും, സീനിയർ വിഭാഗം മൂന്നാം സ്ഥാനവും ലഭിച്ചു. സബ് ജൂനിയർ…

വെള്ളമുണ്ട പെയിൻ &പാലിയേറ്റീവ് ക്ലിനിക്കിന് ആവശ്യമായ ബെഡ്ഡുകൾ കൈമാറി

ഗ്ലോബൽ കെഎംസിസി വെള്ളമുണ്ട പഞ്ചായത്ത്‌ കമ്മിറ്റി വെള്ളമുണ്ട പെയിൻ &പാലിയേറ്റീവ് ക്ലിനിക്കിന് ആവശ്യമായ ബെഡ്ഡുകൾ കൈമാറി. ഉഷാവിജയൻ എം എൽ എ ചടങ്ങ് ഉത്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി പി. എ. ഗഫൂർ അധ്യക്ഷത വഹിച്ചു.മുസ്ലിംലീഗ് പഞ്ചായത്ത്‌…

മാസപ്പടി കേസ്: ‘FIR രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണം’; പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്

കൊച്ചി: സിഎംആർഎൽ -എക്സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്. പിണറായി വിജയനും പി എ മുഹമ്മദ് റിയാസുമാകും അപ്പീൽ നൽകുക. ഹൈകോടതിയിൽ അപ്പീൽ നൽകാമെന്നും സുപ്രീംകോടതിയിലേക്ക് പോകണ്ടെതില്ലെന്നും നിയമോപദേശം. ലളിതക്കുമാരി…

ബന്ധു നിയമന വിവാദം: ബിആർഎം ഷഫീറിന്റെ ഭാര്യ ആർ എസ് ഷാനി രാജിവെച്ചു

തിരുവനന്തപുരം: കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീറിന്റെ ഭാര്യ ആർ. എസ് ഷാനി രാജിവെച്ചു. സീ-മാറ്റിലെ ബന്ധു നിയമന വിവാദത്തെ തുടർന്നാണ് രാജി. വേണ്ടത്ര യോഗ്യതയില്ലാതെയായിരുന്നു നിയമനം. അപേക്ഷ ക്ഷണിക്കാതെ, ഇൻറർവ്യൂ നടത്താതെയായിരുന്നു നിയമനം. സീ-മാറ്റിലെ റിസർച്ച് ഓഫീസർ പദവിയിൽ നിന്നാണ്…