മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് മന്ത്രി അഡ്വ. ടി സിദ്ദിഖ്.
കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പത്രികസമര്‍പ്പിക്കുന്നതിന് മുന്നോടിയായും സിദ്ദിഖ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയിരുന്നു. മന്ത്രിയായതിന് പിന്നാലെയാണ് വീണ്ടും ജനനായകന്റെ ഓര്‍മ്മകളുറങ്ങുന്ന മണ്ണിലേക്ക് അദ്ദേഹം വീണ്ടുമെത്തിയത്. രാഷ്ട്രീയ പൊതുപ്രവര്‍ത്തന ജീവിതത്തിലെ നികത്താനാവാത്ത നഷ്ടം ഉമ്മന്‍ചാണ്ടി സാറിന്റെ അഭാവമാണെന്ന് സന്ദര്‍ശനശേഷം സിദ്ദിഖ് പറഞ്ഞു. 2021-ല്‍ കല്‍പ്പറ്റയില്‍ ആദ്യമായി…
