Category: Uncategorized

GST ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

കൊച്ചി: ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത പതിനാല് ലക്ഷം രൂപ പിടിച്ചെടുത്ത് വിജിലൻസ്. ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫീസിലും വീട്ടിലുമായി ഇന്നലെയായിരുന്നു റെയ്ഡ്. തേവരയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ ഓഫിസ്,പ്രജനിയുടെ പച്ചാളത്തെ വീടുകൾ എന്നിവിടങ്ങളിലാണ്…

ആത്മഹത്യാ പ്രതിരോധ കാമ്പയിന് തുടക്കമായി

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആത്മഹത്യാ പ്രതിരോധ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ വി ചെല്‍സസിനി ഉദ്ഘാടനം ചെയ്തു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ക്കുള്ള സെല്‍ഫ് ഹെല്‍പ്പ്…

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ റെഡ് റിബണ്‍ ക്ലബ്ബ്, എന്‍.എസ്.എസ് യൂണിറ്റ് 117, കൈനാട്ടി ഗവ ജനറല്‍ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ് ശുഭ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ക്യാമ്പില്‍ 59 യൂണിറ്റ് രക്തം…

ടി.ബി മുക്ത് ഭാരത് അഭിയാന്‍: വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

ടി.ബി മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി അഞ്ചാമത് കേരള ബറ്റാലിയന്‍ എന്‍.സി.സി. കേഡറ്റുകള്‍, മൈ ഭാരത് വളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പ്രിയ സേനന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ നിര്‍മ്മാര്‍ജന…

സ്കൂൾ ഗെയിംസിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കണം; റാഗിംഗ് തടയാൻ നടപടി വേണം — യങ് ഡെമോക്രാറ്റ്സ് നിവേദനം നൽകി

കൽപ്പറ്റ: സ്കൂൾ ഗെയിംസിൽ സുരക്ഷയും സുതാര്യതയും ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ കെ എസ് മുഹമ്മദ് സകരിയ്യ നിവേദനം നൽകി. സ്കൂൾ ഗെയിംസിന്റെ ഭാഗമായി…

അന്താരാഷ്ട്ര കാപ്പി ദിനാഘോഷം : പോസ്റ്റർ പ്രകാശനം ചെയ്തു

കൽപ്പറ്റ: ഒക്ടോബർ ഒന്നിന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന അന്താരാഷ്‌ട്ര കാപ്പി ദിനാഘോഷത്തിൻ്റ പോസ്റ്റർ പ്രകാശനം ചെയ്തു. കോഫി റാലി, പ്രദർശനം, സെമിനാർ , പൊതുസമ്മേളനം , കോഫി പാർട്ടി എന്നിവ യാണ് ആഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. മന്ത്രിമാർ, എം പി…

ആയുർവേദ ദിനത്തോട് അനുബന്ധിച്ചു പൊന്നട കാട്ടുനായ്ക്ക കോളനിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

ശ്രീ സത്യ സായി സേവാ സമിതി കൽപ്പറ്റയും, ഭാരതീയ ചികിത്സാ വകുപ്പ്,നാഷണൽ ആയുഷ് മിഷൻ വയനാടും സംയുക്തമായി പൊന്നട കാട്ടുനായ്ക്ക ഉന്നതിയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 2026 സെപ്റ്റംബർ 25-ന് രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വെങ്ങപ്പള്ളി…

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; സിജെപി നൽകിയ സമയ പരിധി ഇന്ന് തീരും

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതകൾക്ക് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം ശക്തം. ഗ്യാനേഷ് കുമാറിന് രാജിവെക്കാൻ സിജെപി അനുവദിച്ച 48 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. രാജിയില്ലെങ്കിൽ ഒക്ടോബർ രണ്ട് മുതൽ വ്യാപക പ്രതിഷേധം നടത്താനൊരുങ്ങുകയാണ്…

കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ; ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനാകും

തിരുവനന്തപുരം: കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ. ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനാകും. പ്രേം കുമാറാണ് കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ. എം രഞ്ജിത്ത് കേരള സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാനാകും. പ്രൊഫസർ പ്രകാശ് മൂർത്തിയെ…

മാസപ്പടി കേസ്: FIR രജിസ്റ്റർ ചെയ്യണമെന്ന ഹർജിയെ എതിർത്ത് സർക്കാർ; പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് ED

കൊച്ചി: സിഎംആർഎൽ -എക്സാലോജിക് ഇടപാടിൽ എഫ്ഐആറിന് മുൻപ് പ്രാഥമിക അന്വേഷണം ആവശ്യം ഇല്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തെളിവുകൾ ഒരു ഏജൻസി നൽകിയ സ്ഥിതിക്ക് പ്രാഥമിക അന്വേഷണമാവശ്യമില്ല. സുപ്രീംകോടതി നിർദേശിക്കുന്നത് എഫ്ഐആർ എന്ന് ഇഡി ഹൈക്കോടതിയിൽ. ഇ ഡി കത്തിൽ എഫ്ഐആർ രജിസ്റ്റർ…