ബാവലി: ബാവലിയിൽ പോലീസ് ചെക്ക് പോസ്റ്റിൽ പരിശോധനക്കിടെ മയക്കുമരുന്ന് ഗുളികയുമായി മണിപ്പൂർ സ്വദേശിനി പിടിയിലായി. മണിപ്പൂർ സേനാപതി സ്വദേശിനി ബിംല തമങ് (30) നെയാണ് തിരുനെല്ലി പോലീസ് പ്രിൻസിപ്പൽ എസ്. ഐ എം.എ സനിലും,എസ്.ഐ മെർവിനും സംഘവും, ജില്ലാ പോലീസ് മേധാവി യുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് അറസ്റ്റ് ചെയ്‌തത്. 8 ക്യാപ്‌സ്യൂളുകൾ അടങ്ങിയ ഗുളികയാണ് പോലീസ് ഇവരിൽ നിന്നും കണ്ടെത്തിയത്. ബാവലി യിൽ പോലീസിനെ കണ്ട് പരിഭ്രമിച്ചു നിൽക്കുന്നതിനിടെയാണ് സംശയം തോ ന്നിയ പോലീസ് സംഘം യുവതിയെ പരിശോധിച്ചത്.എഎസ്ഐ ശിവൻ, എസ്. സി.പിഒ പി.എം ലതീഷ്, സിപിഓമാരായ എ.ആർ. ജിതിൻ, മനീഷ്, സി.ജെ രമ്യ, സുരേഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *