മാനന്തവാടി : ഗവ. നഴ്സിങ് കോളേജ് ജില്ലയുടെ ആരോഗ്യ മേഖലയിലെ വികസന സാക്ഷ്യമെന്ന് പട്ടികജാതി – പട്ടികവർഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു.
കേരള നഴ്‌സ് ആൻഡ് മിഡ് വൈവ്സ് കൗൺസിലിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ കോളേജ് ബസിന്റെയും ലാബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയിൽ സമഗ്ര വികസനമാണ് സാധ്യമാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വയനാട് ഗവ. നഴ്സിങ്‌ കോളേജ് പ്രിൻസിപ്പൽ കെ. കെ റസിയ അധ്യക്ഷനായ പരിപാടിയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. ചാന്ദ്നി, മെഡിക്കൽ സൂപ്രണ്ട് ഡോ. ജീവൻ ലാൽ, നഴ്സിങ്‌ കോളേജ് സീനിയർ സൂപ്രണ്ട് ഫെലിക്സ് പ്രശാന്ത്, അസോസിയേറ്റ് പ്രഫ. എസ്. എ ശ്രീജ, പി.ടി.എ പ്രസിഡന്റ് സാക്കിർ ഹുസൈൻ എന്നിവർ പങ്കെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *