കൽപ്പറ്റ എസ് ഡി എം എൽ പി സ്കൂളിൻറെ അറുപതാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എ കെ ബിജു അധ്യക്ഷനായി. പ്രധാനാധ്യാപിക ടി എൻ പുഷ്പ, വാർഡ് കൗൺസിലർ എംപി നവാസ്, വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ബാബു, പ്രിൻസിപ്പൽ എം വിവേകാനന്ദൻ, വൈസ് പ്രിൻസിപ്പൽ എംപി കൃഷ്ണകുമാർ,സി ഷെരീഫ , പിടിഎ വൈസ് പ്രസിഡൻറ് ജാബിർ കെ, മദർ പിടിഎ ജിജി, സീനിയർ അസിസ്റ്റൻറ് വി കെ വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി പി കെ പ്രിയ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും സമ്മാനദാനവും ചടങ്ങിൽ നടത്തി.
