മാനന്തവാടി: ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് സദസിന്റെ ഭാഗമായുള്ള ഗാന്ധി ക്വിസ് പഴശ്ശി ഗ്രന്ഥാലയം ഹാളിൽ വെച്ച് നടത്തി. ഗ്രന്ഥാലയം പ്രവർത്തകനായ കെ വിഷ്ണു മത്സരത്തിന്റെ ക്വിസ് മാസ്റ്റർ ആയിരുന്നു. 40 കുട്ടികൾ മത്സരിച്ച ക്വിസ് മത്സരത്തിൽ ആർദ്ര എ ഒന്നാം സ്ഥാനവും അനസ് മുഹമ്മദ്,ദേവജിത്ത് ആർ.എസ് എന്നിവർ രണ്ടുമൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് മാനന്തവാടി ഗവൺമെൻ്റ് യു.പി സ്കൂളിലെ അധ്യാപകരായ ബിന്ദു ടീച്ചർ, പ്രശാലിനി എൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ചീഫ് ലൈബ്രേറിയൻ ഷിനോജ് വി. പി, ആതിര എ എന്നിവർ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി

By ONLINE

Leave a Reply

Your email address will not be published. Required fields are marked *