മൂപ്പൈനാട് : ലോകത്ത് എഴുന്നൂറ്റി മുപ്പത്തിആറ് ദശലക്ഷം സ്ത്രീകൾ അതായത് മൂന്നിൽ ഒരു സ്ത്രീ ആക്രമണത്തിന് ഇരയാകുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. അത് കൊണ്ട് തന്നെ സ്ത്രീ സുരക്ഷ ആഗോള വെല്ലുവിളിയായി മാറിയെന്ന് വിമൺ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡൻറ് ജംഷീദ .
ആഗോള വനിതാദിനം മാർച്ച് എട്ട് . മൗനം വെടിയു സ്ത്രീ സുരക്ഷയ്ക്കായ് പോരാടൂ എന്ന പ്രമേയത്തിൽവിമൺ ഇന്ത്യ മൂവ്മെൻറ് മുപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകളുടെ നീതിക്കായുള്ള പോരാട്ടം വെറും ഒരു നിയമ പോരാട്ടമല്ല മനുഷ്യത്വത്തിൻ്റെഅടിസ്ഥാന മാറ്റമാണെന്നും അവർ കൂട്ടിച്ചേർത്തു യോഗത്തിൽവിമൺ ഇന്ത്യ മൂവ്മെൻറ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷബ്ന നൗഫൽ അധ്യക്ഷത വഹിച്ചു മണ്ഡലം പ്രസിഡൻ്റ് സാഹിറ ഉസാമ പഞ്ചായത്ത് സെക്രട്ടറി ജെസിയ നെസ്ൽ എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് റൈഹാനത്ത് തിന പുരം . ഖമറുന്നിസ അബുബക്കർ എന്നിവർ സംസാരിച്ചു. ശേഷം നടന്ന ഇഫ്താറിന് ബഷീറ നസീമ ഹഫ്സത്ത് നാസിയ സീന ത്ത് ജെസ്ലി എന്നിവർ നേതൃത്വം നൽകി

By ONLINE

Leave a Reply

Your email address will not be published. Required fields are marked *