കാട്ടിക്കുളം: കാട്ടിക്കുളം പുളിമൂട്കുന്നില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വയോധികന്‍ മരിച്ചു. പുളിമുട്കുന്ന് മിച്ചഭൂമിയിലെ രാജു (65) വാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ രാജുവിനെമാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളാവുകയും, തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കവെ മരണപ്പെടുകയുമായിരുന്നു.ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കാട്ടാന രാജുവിനെ ആക്രമിച്ചത്. പ്രദേശത്തെ ജനവാസ മേഖലയിലിറങ്ങിയ ആനയെ വനംവകുപ്പും, നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയായിരുന്നു സംഭവം.

By admin

Leave a Reply

Your email address will not be published. Required fields are marked *