മാനന്തവാടി: മാനന്തവാടി നഗരസഭയും മാനന്തവാടിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചേര്‍ന്ന് വയനാട് സ്‌കില്‍ പാര്‍ക്കില്‍ ‘എജ്യുഫെസ്റ്റ്’ വിദ്യാഭ്യാസ പ്രദര്‍ശനംനടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസും, എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പുകളും നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി വി എസ് മൂസ അധ്യക്ഷത വഹിച്ചു.
സിന്ധു സെബാസ്റ്റ്യന്‍, ഷീജ ഫ്രാന്‍സിസ്, വയനാട് സ്‌കില്‍ പാര്‍ക്ക് ഡയറക്ടര്‍ എ.വി. അനീഷ് , മേരി മാതാ കോളേജ് പ്രിന്‍സിപ്പല്‍ റെജി ഫ്രാന്‍സിസ്, വയനാട് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ എം.ജെ. ബിജു, സഞ്ചു ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *