പുല്‍പ്പള്ളി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉന്നതവിജയം നേടിയവരെ ആദരിക്കുവാന്‍ ‘സ്‌നേഹാദരവ് 2026’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയും, കലാകായിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയും നാടിന്റെ അഭിമാനമായി മാറി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി ഡി ജോണി അധ്യക്ഷനായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. എന്‍ യു ഉലഹന്നാന്‍, വര്‍ഗീസ് മുരിയന്‍കാവില്‍, ടി പി ശശിധരന്‍ മാസ്റ്റര്‍, കെ ടി ജോസ്, മണി പാമ്പനാല്‍, ജോമറ്റ് സെബാസ്റ്റ്യന്‍, ജോളി നരിതൂക്കി, തോമസ് പാഴുക്കാല, ലിജോ ജോര്‍ജ്, ഷിജോ ജോസഫ്, സാബു ഫിലിപ്പ്, ജോര്‍ജ് കൊല്ലിയില്‍, ജോസഫ് കുന്നത്തുമറ്റം, സിജു പൗലോസ്, വിനോദ് കാഞ്ഞുകാരന്‍, ഗിരിജാ കൃഷ്ണന്‍, ബീന സജി, ശ്രീദേവി മുല്ലക്കല്‍, ഗീത കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *