പനങ്കണ്ടി: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകൡ ഉന്നത വിജയം നേടിയവരെയും യുഎസ്എസ്, എല്‍എസ്എസ് ജേതാക്കളെയും കലാകായിക രംഗങ്ങളില്‍ മികവ് പുലര്‍ത്തിയവരെയും പിടിഎയുടെ നേത്വത്തില്‍ ‘മെരിറ്റ് മീറ്റ് 2കെ26’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അനുമോദിച്ചു.
മുട്ടില്‍ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നിഷീദ് ചാഴിവയല്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് വി.എന്‍. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം സലാം നീലിക്കണ്ടി മെമന്റോ വിതരണം നിര്‍വഹിച്ചു. പ്രധാനധ്യാപിക ആര്‍. റുബീന, എസ്എംസി ചെയര്‍മാന്‍ നജീബ് കരണി, കെ.പി. ഷൗക്ക്മാന്‍, പൗലോസ് ഓലിക്കുഴി, കെ.പി. സൗദാമിനി, ഷമീര്‍ കല്ലന്‍, ഷമീര്‍ പാറമ്മല്‍, അരുണ്‍ മാസ്റ്റര്‍, സി.എ. അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.
