കുഞ്ഞോം ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ ഉൽഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷണൽ മെമ്പർ മീനാക്ഷി രാമൻ ഉൽഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എം ആർ ഷാജുമോൻ അധ്യക്ഷത വഹിച്ചു. തൊണ്ടർനാട് സബ് ഇൻസ്പെക്ടർ കെ മൊയ്തു മുഖ്യ പ്രഭാഷണം നടത്തി. എൻ എസ് എസ് ജില്ലാ കൺവിനർ കെ. എസ് ശ്യാൽ എൻ എസ് എസ് സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. പി എസ് ബിജുമോൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രീതാരാമൻ, എസ് എം സി ചെയർമാൻ കെ എം ഇബ്രാഹിം, എം പി ടി എ പ്രസിഡണ്ട് പി ആത്തിക്ക, പി ടി എ വൈസ് പ്രസിഡൻ്റ് ടി കെ ബഷീർ, അധ്യാപകരായ ഷിജൊ ജോർജ്, അബ്ദുൽ സമീർ, സ്കൂൾ ചെയർമാൻ മുഹമ്മദ് മിസ്താദ്, എൻഎസ്എസ് ലീഡർമാരായ അർബിന ഫാത്തിമ , മുഹമ്മദ് ഫായിസ് പി പ്രോഗ്രാം ഓഫീസർ ഡോ. മുഹമ്മദ് സാലിം എന്നിവർ സംസാരിച്ചു.
