നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് കൃഷ്ണ. സിനിമയിൽ അത്ര സജീവമല്ലെങ്കിലും മലയാളികൾ ഒരിക്കലും താരത്തെ മറക്കാനിടയില്ല. ഇപ്പോഴിതാ ട്രാഫിക് എന്ന സിനിമയിൽ താൻ അവതരിപ്പിച്ച വേഷത്തെക്കുറിച്ച് മനസ് തുറക്കുകയാണ് കൃഷ്ണ. താൻ ജീവിച്ചിരിപ്പുണ്ടെന്ന ഓർമപ്പെടുത്തൽ ആയിരുന്നു ട്രാഫിക് എന്ന സിനിമയെന്നും സിനിമയിൽ നിന്ന് ഔട്ട് ആയ സമയത്താണ് തനിക്ക് ആ വേഷം ലഭിക്കുന്നതെന്നും നടൻ പറ‍ഞ്ഞു.

എഡിറ്റോറിയിൽ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണ. “എനിക്ക് അടി കിട്ടുന്ന റോൾ ആയിരുന്നെങ്കിലും നല്ല റോൾ ആയിരുന്നു ട്രാഫിക്കിൽ. സിനിമയിൽ നിന്ന് ഞാൻ ഔട്ട് ആയ സമയത്താണ് ആ വേഷം എനിക്ക് കിട്ടുന്നത്. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന ഓർമപ്പെടുത്തൽ കൂടിയായിരുന്നു ആ സിനിമ.

ആ വേഷം അഭിനയിച്ച് കഴിഞ്ഞ് കുറെ ആളുകൾ എന്നെ തെറ്റിദ്ധരിച്ചു. കാരണം ആളുകൾക്ക് നെഗറ്റീവ് ഓർത്ത് വയ്ക്കാൻ വളരെ ഇഷ്ടമാണ്. സഞ്ജയ് – ബോബിയുടെ സ്ക്രിപ്റ്റുകൾ എല്ലാം വളരെ കൺവിൻസിങ് ആയ സ്ക്രിപ്റ്റുകളാണ്”,- കൃഷ്ണ പറഞ്ഞു. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ശ്രീനിവാസൻ, റഹ്മാൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരന്ന ചിത്രം കൂടിയായിരുന്നു ട്രാഫിക്.

രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രത്തെ മലയാള സിനിമയുടെ ​ഗെയിം ചെയ്ഞ്ചർ എന്നാണ് സിനിമാ പ്രേമികൾ വിളിക്കുന്നത്. ബോബി- സഞ്ജയ് തിരക്കഥയൊരുക്കിയ സിനിമ നിർമിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആയിരുന്നു. അതേസമയം സാഹസം ആണ് കൃഷ്ണ അഭിനയിച്ച് ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം

By ONLINE

Leave a Reply

Your email address will not be published. Required fields are marked *