കല്‍പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ അഞ്ചാമത് ബിരുദദാന സമ്മേളനം ഡിസംബര്‍ 17ന് നടത്തും. പൂക്കോട് സര്‍വകലാശാല ആസ്ഥാനത്തെ കബനി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് സമ്മേളനം ആരംഭിക്കും. സര്‍വകലാശാല ചാന്‍സലറുമായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കോണ്‍വൊക്കേഷന്‍ പ്രഭാഷണം നടത്തും. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണ മെഡലുകളും വിവധ കോഴ്‌സുകള്‍ പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്യും. സര്‍വകലാശാല പ്രൊ-ചാന്‍സലറും മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രിയുമായ ജെ. ചിഞ്ചുറാണി സന്ദേശം നല്‍കും. നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മീനേഷ് ഷാ മുഖ്യപ്രഭാഷണം നടത്തും. സര്‍വകലാശാല ഭരണസമിതി അംഗങ്ങളായ ടി. സിദ്ദിഖ് എംഎല്‍എ, കെ.എം. സച്ചിന്‍ദേവ് എംഎല്‍എ, ഇ.കെ. വിജയന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി തുടങ്ങിയവര്‍ സന്നിഹിതരാകും. സര്‍വകലാശാല വൈസ്-ചാന്‍സലര്‍ പ്രഫ.ഡോ. കെ.എസ്. അനില്‍ സ്വാഗതം പറയും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *