കൽപറ്റ : സി. വി. ജോയി
രചിച്ച പക്ഷിക്കൂടുകളുടെ മ്യൂസിയം എന്ന നോവൽ മനുഷ്യ സ്നേഹത്തിന്റെ സന്ദേശം പകരുന്നതാണെന്ന് പത്മ പ്രഭ പൊതുഗ്രന്ഥാലയം 202 – ാമത് പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിത സങ്കീർണതകൾ ഈ കൃതി അനാവരണം ചെയ്യുന്നു. കൊറോണക്കാലത്തെ ഒറ്റപ്പെടൽ സർഗാത്മകമായി അതിജീവിക്കാനുള്ള ശ്രമം കൂടിയാണ് , മാനുഷിക വികാരങ്ങളും ചരിത്രവുമൊക്കെ ഇടകലർന്നു വരുന്ന ഈ പുസ്തകം വിവരിക്കുന്നത്. ജോയി പാറയിൽ പുസ്തകം അവതരിപ്പിച്ചു. പ്രൊഫ.ടി. മോഹൻ ബാബു മോഡറേറ്ററായിരുന്നു. ചർച്ചാ വേദി കൺവീനർ എം.ഗംഗാധരൻ, സി.കെ.കുഞ്ഞികൃഷ്ണൻ, പ്രീത.ജെ. പ്രിയദർശിനി, കെ.പി.സുരേഷ്, സൂപ്പി പള്ളിയാൽ, ഷാജി പുൽപള്ളി, സി.വി.ഉഷ, അനിൽ കുറ്റിച്ചിറ, രാജു ജോസഫ് , ഐ. ഉഷ, തുടങ്ങിയവർ സംസാരിച്ചു.
ഗ്രന്ഥകർത്താവ് സി.വി ജോയി എഴുത്തനുഭവങ്ങൾ പങ്കുവച്ചു. 203 -ാമത് പുസ്തക ചർച്ച ജനുവരി 10ന് മൂന്നു മണിക്ക് എം.പി. വീരേന്ദ്രകുമാർ ഹാളിൽ നടക്കും.പി.സുരേഷ് എഴുതിയ മറതി എന്ന നോവൽ എഴുത്തുകാരൻ ഷാജി പുൽപ്പള്ളി അവതരിപ്പിക്കും.
