മാനന്തവാടി: ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഒഴക്കോടിയിൽ വീണ്ടും വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ കൈവരിയിലിടിക്കുകയായിരുന്നു.

അമ്പലക്കൊല്ലി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ വിപിനും സുഹൃത്തുക്കളുമാണ് കാറിലുണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ഇതേ സ്ഥലത്ത് വെച്ച് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് കാട്ടിമൂല സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും അപകടം നടന്നത്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *