മനുഷ്യാവകാശ ലംഘനങ്ങളും ഉപഭോക്‌തൃചൂഷണങ്ങളും നീതിനിഷേധങ്ങളും അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ – ഉപഭോക്‌തൃ സംരക്ഷണനിയമങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ഹ്യൂമൺ റൈറ് മ്പ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗസിൽ നിയമ സെമിനാർ നടത്തി. HRCPC സംസ്ഥാന പ്രസിഡൻ്റ് P.J ജോൺ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തോൽപ്പെട്ടി റേഞ്ച് അസി: വൈൽഡ്‌ലൈഫ്‌വാർഡൻ ഷിബുക്കുട്ടൻ AT ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് അശോക് കുമാർ തലശ്ശേരി മനുഷ്യാവകാശ നിയമങ്ങളെക്കുറിച്ചും അസ്വ: സുകന്യ മാനന്തവാടി ഉപഭോക്‌തൃനിയമങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു.HR CPC ദേശീയ പ്രസിഡൻ്റ് ജോയി മോളഞ്ഞ് കോടഞ്ചേരി, വൈസ് പ്രസിഡൻ്റുമാരായ Dr. ബഞ്ചമിൻ ഈശോ, കുഞ്ഞിക്കണ്ണൻ ചെറുകാട് ദിനേശൻ പൊയ് ലൂർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് സുനിൽ ജോസ് സ്വാഗതവും Dr. മാത്യു പാസ്റ്റർ നന്ദിയും പറഞ്ഞു. മാനന്തവാടി പെയിൽ & പാലിയേറ്റീവ്, ജസ്റ്റിൻ ചെഞ്ചട്ടയിൽ വയനാട് വിഷൻ എന്നിവരെ ആദരിച്ചു.
