തുലാവര്‍ഷം പിന്‍വാങ്ങി; ഇനി വരണ്ട കാലാവസ്ഥ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇത്തവണത്തെ തുലാവര്‍ഷം പിന്‍വാങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളം ഉള്‍പ്പെടെയുള്ള തെക്കുകിഴക്കന്‍ ഉപദ്വീപീയ ഇന്ത്യയില്‍ മഴ ഗണ്യമായി കുറഞ്ഞു. അന്തരീക്ഷത്തിന്റെ താഴ്ന്ന ലെവലില്‍ വടക്കേ ഇന്ത്യയില്‍ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രദേശത്ത്…

തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ മാതാപിതാക്കളുടെ മൊഴിയില്‍ അടിമുടി ദൂരൂഹതയെന്ന് പോലീസ്

മാതാവും പിതാവും കുട്ടിയുടെ പരുക്കിനെ കുറിച്ചു പറഞ്ഞത് രണ്ടു കാര്യങ്ങള്‍. പിതാവ് ഷിജിന് കുട്ടിയോട് താല്‍പര്യ കുറവുണ്ടായിരുന്നുവെന്ന് പൊലീസിന് തെളിവ് ലഭിച്ചു. മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യും. കുഞ്ഞിന്റെ കൈക്ക് ഏറ്റ പൊട്ടലില്‍ സംശയം. ഒരാഴ്ച്ച മുൻപ് സംഭവിച്ച പരിക്കെന്നാണ് മാതാപിതാക്കള്‍…

ഹിമാലയം കടന്ന് അഥിതി വയനാട്ടിൽ

കൽപറ്റ:ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്നു ദേശാടനം നടത്തുന്ന കുറിത്തലയൻ വാത്ത്‌ അഥവാ Bar-headed goose വയനാട്ടിൽ എത്തി. വയനാട് ജില്ലയിലെ തണ്ണീർത്തടങ്ങളുടെ ആരോഗ്യവും പക്ഷിസമ്പത്തും വിലയിരുത്തുന്നതിനായി നടത്തിയ ഈ വർഷത്തെ ഏഷ്യൻ നീർപ്പക്ഷി സെൻസസി (Asian Waterbird Census)ലാണ്…

പുസ്തക ചർച്ച സംഘടിപ്പിച്ചു

കണിയാമ്പറ്റ: ചീക്കല്ലൂർ ദർശന ലൈബ്രറിയുടെയും കെ.എസ്.എസ്.പി.യു.സാംസ്കാരികവേദി കണിയാമ്പറ്റ യൂണിറ്റിൻ്റെയും നേതൃത്വത്തിൽ ചീക്കല്ലൂർ സാംസ്കാരിക നിലയത്തിൽ വച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷാജി പുൽപള്ളി എഴുതിയ “ജാതി ചോദിക്കുന്ന കാലം” എന്ന ലേഖന സമാഹാരമാണ് ചർച്ച ചെയ്യപ്പെട്ടത്. ദീർഘമായ പോരാട്ടത്തിൻ്റെ ഫലമായി അസ്തമിച്ചുപോയ…

ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം: കെ പി എസ് ടി എ

മാനന്തവാടി : അധ്യാപകരോടും ജീവനക്കാരോടുമുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നാണ് സർക്കാർ പറയുന്നത്. 2024 ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ…

വയനാടിന് ആവേശമായി വനിതകളുടെ ഓഫ് റോഡ് ചാലഞ്ച്

തലപ്പുഴ. സംസ്ഥാന ടൂറിസം വകുപ്പ്, ഉത്തരവാദ ടൂറിസം മിഷന്‍, വയനാട് ഇക്കോ ടൂറിസം അസോസിയേഷന്‍ എന്നിവ സംയുക്തമായി തലപ്പുഴയില്‍ ”ഹേര്‍ ട്രെയില്‍സ്” ഓഫ്റോഡ‍് ഇവന്‍റ് സംഘടിപ്പിച്ചു.വനിതാ ഓഫ്റോഡേഴ്സ് അണിനിരന്ന ചാലഞ്ച്. തലപ്പുഴ പാരിസണ്‍സ് ടീ എസ്റ്റേറ്റിലാണ് ഓഫ് റോഡ് ജീപ്പുകളുമായി എത്തി…

ജനപ്രതിനിധികൾക്ക് സ്വീകരണം

മാനന്തവാടി: ബത്തേരി രൂപതയുടെ സാമൂഹിക വിഭാഗമായ ശ്രേയസിന്റെ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും ശ്രേയസ് കുടുംബത്തിലെയും ജനപ്രതിനിധികൾക്ക് സ്വീകരണം നൽകിമാനന്തവാടി ശ്രേയസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചുമാനന്തവാടി മുൻസിപ്പാലിറ്റി ചെയർമാൻ…

വയനാട് ഗവ.മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ നിഷേധാത്മക നിലപാട് തിരുത്തണം-മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം

ബത്തേരി: വയനാട് ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭിക്കുന്ന ഭൂമിയില്‍ നടത്തണമെന്ന ജനകീയ ആവശ്യത്തോടു മുഖംതിരിക്കുന്ന നിലപാട് സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും തിരുത്തണമെന്ന് സെറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം(എസ്എച്ച്ആര്‍പിസി) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.…

ക്വാണ്ടം സെഞ്ച്വറി എക്സിബിഷന്‍ ബത്തേരിയില്‍ 21 മുതല്‍ 25 വരെ

ബത്തേരി: ക്വാണ്ടം ശാസ്ത്രത്തിന്റെ നൂറുവര്‍ഷത്തെ വളര്‍ച്ചയും ആധുനിക ശാസ്ത്ര-സാങ്കേതിക പ്രയോഗങ്ങളും പൊതുജനങ്ങളിലും വിദ്യാര്‍ഥികളിലും എത്തിക്കുന്നതിനു കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര പോര്‍ട്ടല്‍ ലൂക്കയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ക്വാണ്ടം സെഞ്ച്വറി സയന്‍സ് എക്സിബിഷന്‍ 21 മുതല്‍…

കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപിച്ചു

കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്‌കൂളില്‍ സുവര്‍ണ ജൂബിലി ആഘോഷം സമാപന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു ഉദ്ഘാടനം ചെയ്യുന്നു. കല്ലോടി(വയനാട്): സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം(സുവര്‍ണം 2026) സമാപിച്ചു. സമാപന സമ്മേളനം പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി…