സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാൻ കൊലപാതകം; തൃശൂരില്‍ മകളും കാമുകനും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തി; ഇരുവരും അറസ്റ്റില്‍

സ്വർണാഭരണങ്ങള്‍ തട്ടാനായി സ്വന്തം അമ്മയെ കൊലപ്പെടുത്തി മകളും കാമുകനും. തൃശൂർ മുണ്ടൂരിലായിരുന്നു സംഭവം. മുണ്ടൂർ സ്വദേശിയായ തങ്കമണിയാണ് (75) കൊല്ലപ്പെട്ടത്. കേസില്‍ കൊല്ലപ്പെട്ട തങ്കമണിയുടെ മകള്‍ സന്ധ്യ ( 45), കാമുകൻ നിതിൻ (27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച…

‘ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമി, സീമ ജി നായരും അനുശ്രീമാരും സംരക്ഷണം ഒരുക്കും’; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പി പി ദിവ്യ

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദച്ചാമിയാണെന്ന് സിപിഎം തോവ് പി പി ദിവ്യ. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ പെണ്‍കുട്ടിയോട് ധൈര്യമായിരിക്കാനും പരാതി നല്‍കാനും ദിവ്യ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ദിവ്യയുടെ പിന്തുണ. കേരളത്തിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ രാഹുല്‍…

48 മണിക്കൂറിനുള്ളില്‍ സെന്യാര്‍ ചുഴലിക്കാറ്റ്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; രണ്ടുദിവസം കനത്തമഴ

തിരുവനന്തപുരം: മലേഷ്യയ്ക്കും മലാക്ക കടലിടുക്കിനും മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ്…

കുതിരാനില്‍ നിയന്ത്രണംവിട്ട് മിനി ലോറി കൈവരിയില്‍ ഇടിച്ചു; യാത്രക്കാരന്റെ കൈ അറ്റുപോയി

തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിനുള്ളില്‍ മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ കൈ അറ്റുപോയി. കൊല്ലങ്കോട് സ്വദേശി സുജിന്റെ (22) ഇടതുകൈ ആണ് മുട്ടിന് മുകളില്‍ വെച്ച് അറ്റുപോയത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മിനി ലോറിയുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം.…

‘ഷൂട്ട് തീരാന്‍ ഏഴ് ദിവസം; മേജര്‍ രവിയുമായി വഴക്കിട്ട് മമ്മൂട്ടി; ഈ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു’; നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് മിഷന്‍ 90 ഡേയ്‌സ്. ചിത്രം ബോക്‌സ് ഓഫീസില്‍ പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വഴക്കുണ്ടായെന്നും ഇരുവരും സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞുവെന്നും നിര്‍മാതാവ്…

അവർ തിരിച്ചെത്തുന്നു; നെറ്റ്‌സില്‍ പന്തെറിഞ്ഞ് കമ്മിന്‍സും ഹെയ്‌സല്‍വുഡും; ചങ്കിടിപ്പ് ഇംഗ്ലണ്ടിന്

ഗാബ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ നിന്നു വിട്ടു നിന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സഹ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് കളിച്ചേക്കും. ഗാബയില്‍ പകല്‍ രാത്രി മത്സരമായി അരങ്ങേറുന്ന പിങ്ക് ബോള്‍ പോരാട്ടമാണ് രണ്ടാം ടെസ്റ്റ്.…

ദിലീപിന്റെ വിധിയെന്ത്?; നടിയെ ആക്രമിച്ച കേസിൽ ഉത്തരവ് ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർ​ഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് കേസില്‍ ഒന്നാം പ്രതി. നടന്‍ ദിലീപാണ് കേസിലെ എട്ടാം…

കഴിഞ്ഞ തവണത്തേക്കാള്‍ മൂവായിരത്തോളം പേര്‍ കുറവ്; സംസ്ഥാനത്ത് ഇക്കുറി മത്സരരംഗത്ത് 72,005 സ്ഥാനാര്‍ത്ഥികള്‍, കൂടുതലും സ്ത്രീകള്‍

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇക്കുറി മത്സര രംഗത്തുള്ളത് കഴിഞ്ഞ തവണത്തേക്കാള്‍ കുറവു സ്ഥാനാര്‍ത്ഥികള്‍. ഇത്തവണ ആകെ 23,562 വാര്‍ഡുകളിലായി 72,005 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സ്ത്രീകളാണ് കൂടുതല്‍. 37,786 വനിതകളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. 34,218 പുരുഷന്മാരും ജനവിധി തേടുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ…

ദിയയുടെ സ്ഥാപനത്തിൽനിന്ന് തട്ടിയത് 66 ലക്ഷം; പണം ആഡംബര ജീവിതത്തിന് ഉപയോഗിച്ചു

തിരുവനന്തപുരം∙ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്നു വനിതാ ജീവനക്കാര്‍ തട്ടിയെടുത്തത് 66 ലക്ഷം രൂപയെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രം. സ്ഥാപനത്തിലെ മൂന്നു ജീവനക്കാരികളെയും ഒരു ജീവനക്കാരിയുടെ ഭര്‍ത്താവിനെയും പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കി. ജീവനക്കാരികളായ വിനിത ജൂലിയറ്റ്, ദിവ്യ…

മയക്കുമരുന്ന് ഗുളികകളുമായി യുവാവ് എക്സൈസ് പിടിയിൽ; പ്രതിയെ റിമാൻഡ് ചെയ്തു

കൽപ്പറ്റ: വിൽപനക്കായി കരുതിയ മയക്കുമരുന്ന് ഗുളികകളുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൽപ്പറ്റ തുർക്കി മാടായി വീട്ടിൽ മുഹമ്മദ് മൻസൂർ (35) ആണ് എമിലി ഭാഗത്ത് വെച്ച് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ…