യാത്രയയപ്പ് നൽകി

പരിയാരം: മൂന്നു പതിറ്റാണ്ടിലധികം അധ്യാപികയായി സേവനം ചെയ്ത് പരിയാരം ഗവൺമെന്റ് ഹൈസ്കൂളിൽ നിന്നു വിരമിക്കുന്ന എ സുബൈദ ടീച്ചർക്ക് അധ്യാപക രക്ഷാകർതൃ സമിതി യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ ഷമീന ഷാജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എൻ അബ്ദുൽ നിസാർ…

അതിജീവിതയോട് പോലീസുദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

കൽപ്പറ്റ: അമ്പലവയൽ പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥൻ അതിജീവിതയോട് മോശമായി പെരുമാറിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവി പരാതിയെകുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.…

എടപ്പെട്ടി സ്കൂളിൽ പ്രീ-പ്രൈമറി കൺവോക്കേഷൻ നടത്തി

എടപ്പെട്ടി: പ്രീ-പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ കൺവോക്കേഷൻ സെറിമണി സംലടിപ്പിച്ചു. വിദ്യാർത്ഥികൾ രക്ഷിതാക്കളോടൊപ്പം വന്ന് പ്രധാനാധ്യാപകനിൽ നിന്നും ബഹുമതി പത്രം സ്വീകരിച്ചു. ക്ലാസ് അധ്യാപകരായ അനുപമ സജിത്ത്, ഫാത്തിമത്തുൽ…

വയനാട്ടില്‍ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ നിരവധി

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വയനാട്ടില്‍ വോട്ടര്‍മാരുടെ മനസില്‍ കൂടൊരുക്കാന്‍ തന്ത്രങ്ങള്‍ പയറ്റി മുന്നണികള്‍. കഴിഞ്ഞ പത്താണ്ടുകളിലെ ഭരണനേട്ടം എണ്ണിപ്പറഞ്ഞ് സമ്മതിദായകരെ സ്വാധീനിക്കാനാണ് എല്‍ഡിഎഫ് ശ്രമം. എന്നാല്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ ഭരണദോഷങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ്, എന്‍ഡിഎ…

സെല്‍ഫി പോയിന്റുകള്‍ ഒരുക്കി ഡി.ടി.പി.സി

കൽപറ്റ:വിനോദസഞ്ചാരികളെ വോട്ടിങ്ങിന്റെ ഭാഗമാകാന്‍ പ്രേരിപ്പിക്കുന്നതിന് ഡി.ടി.പി.സിക്ക് കീഴിലുള്ള എല്ലാ ടൂറിസം കേന്ദ്രങ്ങളിലും പ്രത്യേക സെല്‍ഫി പോയിന്റുകള്‍ സജ്ജീകരിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള വിപുലമായ പ്രമോഷന്‍ പരിപാടികളും ഇതിനോടനുബന്ധിച്ച് നടക്കും.വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന് രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ…

നടവയലിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വാഹനാപകടം

നടവയൽ കാറ്റാടികവലയിൽ ഇന്നലെ പുലർച്ചെ രണ്ടുമണി യോടെയാണ് അപകടം സംഭവിച്ചത്.ഡ്രൈവർഉറങ്ങിപ്പോയതാണ് അപകട കാരണം.നടവയൽ സ്വദേശി സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്.വാഹനത്തിൽ ഉള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ മൂന്നുദിവസം ബാങ്കുകള്‍ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും. ബുധനാഴ്ച ബാങ്കുകളില്‍ കണക്കെടുപ്പ് ആയതിനാല്‍ പണമിടപാട് ഉണ്ടായിരിക്കില്ല. പെസഹ വ്യാഴവും ദുഃഖ വെള്ളിയും ബാങ്കുകള്‍ക്ക് അവധിയാണ്. ബുധനാഴ്ച ‘നോ ട്രാൻസാക്ഷൻ ഡേ’ പ്രഖ്യാപിച്ചതിനാല്‍ ട്രഷറികളിലും സാമ്പത്തിക ഇടപാടുകള്‍…

ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; അതിവേഗ റെയില്‍ പദ്ധതി ഇടംപിടിച്ചേക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനാണ് പത്രിക പുറത്തിറക്കുന്നത്. അതിവേഗ റെയില്‍ പദ്ധതി പ്രകടനപത്രികയില്‍ ഇടംപിടിച്ചേക്കും. യുവാക്കളുടേയും സ്ത്രീകളുടേയും വോട്ടു ലക്ഷ്യമിട്ട് നിരവധി വാഗ്ദാനങ്ങള്‍ക്കും സാധ്യത. മോദിക്ക് പിന്നാലെ, തെരഞ്ഞെടുപ്പ്…

പ്രചാരണം ഊര്‍ജ്ജിതം, ആവേശമുയര്‍ത്തി മുന്നണികള്‍, രാഹുല്‍ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയന്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജ്ജിതം. കേരളം പോളിങ് ബൂത്തിലേക്ക് എത്താന്‍ ഇനി ഒമ്പതു ദിവസം മാത്രമാണ് ശേഷിക്കുന്നത്. പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി ആവേശം വാനോളമുയര്‍ത്തുകയാണ് മുന്നണികള്‍. വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് ആവേശമായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും.…

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ യെല്ലോ അലർട്ട്; കനത്ത ചൂടും തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…