ഗ്രാറ്റ്സിയ ബൈബിൾ കൺവെൻഷൻ 15 ന്
മാനന്തവാടി: എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടി ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ ഗ്രാറ്റ്സിയ 2026 മേയ് 15 ന് കണിയാരം സെൻ്റ് ജോസഫ് കത്തീഡ്രലിൽ നടക്കും. മാനന്തവാടിയിലെ വിവിധ അപ്പൊസ്തലിക സഭകളുടെ കൂട്ടായ്മയിൽ നടത്തുന്ന ബൈബിൾ കൺവെൻഷൻ മാനന്തവാടി രൂപത സഹായ മെത്രാൻ…
സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. നേത്ര ചികിത്സയുടെ ഭാഗമായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ചെറിയൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് സോണിയയെ…
‘പ്രചേസ്ത-2’ പദവിയിലേയ്ക്ക് ഉയര്‍ന്ന് കേരളം; അഭിമാന നേട്ടം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസത്തിന് വീണ്ടും ദേശീയ അംഗീകാരം ലഭിച്ചതായി മുന്‍ വിദ്യാഭ്യാസ മന്ത്രിവി ശിവന്‍കുട്ടി. അഭിമാനകരമായ ഒരു വാര്‍ത്ത പങ്കുവെയ്ക്കാനുണ്ടെന്നും പ്രചേസ്ത -2 പദവിയിലേയ്ക്ക് കേരളം ഉയര്‍ന്നുവെന്നും ഫെയ്സ്ബുക്കിലൂടെയാണ് ശിവന്‍കുട്ടി അറിയിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രകടനവും ഗുണനിലവാരവും വിലയിരുത്തുന്ന കേന്ദ്ര…
വാഹനവ്യൂഹം വെട്ടിക്കുറച്ച് മോദിയും അമിത്ഷായും ; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന
ന്യൂഡല്‍ഹി: യുദ്ധസാഹചര്യത്തില്‍ ഇന്ധന ഉപയോഗം കുറയ്ക്കണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ തന്റെ ഔദ്യോഗിക വാഹന വ്യൂഹത്തിന്റെ എണ്ണം കുറച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ വാഹനങ്ങള്‍ വാങ്ങാതെ തന്നെ, സാധ്യമായ ഇടങ്ങളിലൊക്കെ ഇലക്ട്രിക് വാഹനങ്ങള്‍ തന്റെ വാഹനവ്യൂഹത്തിന്റെ ഭാഗമാക്കാന്‍ മോദി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം…
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം കേരളത്തില്‍ നിന്ന്?, ചുരുവില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സിക്കറിലെ സുഹൃത്തിന് ചോദ്യബാങ്ക് അയച്ചു; അന്വേഷണ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്തെ 22 ലക്ഷം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയ, നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ തുടക്കം കേരളത്തില്‍ നിന്നെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേരളത്തിലെ ഒരു കോളജില്‍ എംബിബിഎസ് പഠിക്കുന്ന ചുരുവില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി മെയ് ഒന്നിന് സിക്കറിലെ ഒരു സുഹൃത്തിന് ചോദ്യബാങ്ക്…
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍…
‘സാർ ഞാൻ ചെയ്തത് തെറ്റ്, മാപ്പാക്കണം’; മോഷ്ടിച്ച സ്വർണം തിരികെ കൊണ്ടുവെച്ച് കള്ളൻ, ഒപ്പം ഒരു കത്തും
തൃശൂർ : മോഷ്ടിച്ച സ്വർണം തിരികെ വീട്ടുടമയുടെ ഗേറ്റിനുള്ളിൽ വെച്ച് കള്ളൻ. ഒപ്പം മാപ്പപേക്ഷയും. ‘സാർ ഞാൻ ചെയ്തത് തെറ്റ്. മാപ്പാക്കണം, ഞാൻ ഇതിൽ 2 പവൻ എടുത്തു വിറ്റു. കേസ് പിൻവലിക്കുക. മാപ്പ്, മാപ്പ്, മാപ്പ്.’ ഇതാണ് കത്തിലുള്ളത്. തൃശൂർ…
എസ്എസ്എൽസി ഫലം 15 ന് ? ഇന്ന് നിർണായക യോഗം
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് സൂചന. മൂല്യനിർണയവും മറ്റു നടപടികളുമൊക്കെ പൂർത്തിയാക്കി കഴിഞ്ഞു. ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് അന്തിമമായി ഫലം വിലയിരുത്തും. ഇതിന് ശേഷമാകും അന്തിമ തീരുമാനം വരിക. ഈ മാസം 15ന് ഫലം…
‘കെ സി വേണുഗോപാൽ നിങ്ങളുടെ ബാഗ് ബിയറർ ആയിരിക്കും’; രാഹുലിനും പ്രിയങ്കയ്ക്കും എതിരെ വയനാട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്റർ
രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും എതിരെ വയനാട് ഡി സി സി ഓഫീസിന് മുന്നിൽ പോസ്റ്റർ. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിന് എതിരെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. കെ സി വേണു ഗോപാൽ നിങ്ങളുടെ ബാഗ് ബിയറർ അല്ലെങ്കിൽ ബാഗ് തൂക്കിയായിരിക്കും എന്നാണ്…
ചീരാലിൽ വീണ്ടും കടുവ. പോത്തിനെ കൊന്നു തിന്നു..
ബത്തേരി ചീരാലിൽ കടുവയുടെ ആക്രമണം.മുത്താച്ചിക്കുനി ബാബുവിന്റെ പോത്തിനെ കടുവ പിടിച്ചു. തൊഴുത്തിൽ കെട്ടിയ പോത്തിനെ പാദി ഭക്ഷിച്ച നിലയിൽ രാവിലെ കണ്ടെത്തുകയായിരുന്നു.. കൂടെയുണ്ടായിരുന്ന മറ്റൊരു പോത്തിനെയും കടുവ ആക്രമിച്ചിട്ടുണ്ട്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു..
