ഹോം വോട്ടിങ് തുടങ്ങി; ജില്ലയില്‍ 4437 പേര്‍ സേവനം പ്രയോജനപ്പെടുത്തും

കൽപറ്റ:85 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിങ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കമായി. മാനന്തവാടി, കല്‍പറ്റ, ബത്തേരി മണ്ഡലങ്ങളിലെ ആര്‍ ഒ മാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ അഞ്ച് വരെ ഉദ്യോഗസ്ഥര്‍ അപേക്ഷകരുടെ…

നമ്പ്യാർകുന്നിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ആൾ അറസ്റ്റിൽ.

മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും, വാർഡ് മെമ്പറെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. എരുമാട് സ്വദേശി ഷമീറിനെയാണ് ഇന്നലെ രാത്രി കോയമ്പത്തൂരിൽ നിന്നും പോലീസ് പിടികൂടിയത്. ഇയാളെ ഇന്ന് രാവിലെയോടെ നൂൽപ്പുഴ സ്റ്റേഷനിൽ…

വി.കെ.ശ്രീധരൻ മാസ്റ്ററെ GHS വെള്ളമുണ്ട 1982 ബാച്ച് വാട്ട്സ് ആപ്പ് ഗ്രൂപ്പ് സ്നേഹാദരവ് സമർപ്പിച്ചു

തരുവണ : എറണാകു ളത്ത് വെച്ച് നടന്ന ഓൾ കേരള സീനിയർ അത് ലറ്റിക് മീറ്റിന്റെ 80-85 വയസ്സിനിടക്കുള്ളവരുടെ ലോംഗ് ജംബിൽ ഒന്നാം സ്ഥാനവും 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വെള്ളമുണ്ട ഹൈസ്ക്കൂളിലെ മുൻ അധ്യാപകനെ 1982 ബാച്ച്…

കേരള ബാങ്ക് ശാഖയ്ക്ക് മുമ്പില്‍ എഫ്ആര്‍എഫ് ധര്‍ണ നടത്തി

പനമരം: കടം കുടിശികയാക്കിയ കര്‍ഷകര്‍ക്കെതിരായ ജപ്തി നടപടികളില്‍ പ്രതിഷേധിച്ച് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ബാങ്ക് ശാഖയ്ക്ക് മുമ്പില്‍ ധര്‍ണ നടത്തി. സംസ്ഥാന വൈസ് ചെയര്‍മാന്‍ എ.സി. തോമസ് ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ക്കെതിരേ ജപ്തി നടപടികള്‍ സ്വീകരിക്കുന്നതില്‍…

പഠനോൽസവം നടത്തി

എടപ്പെട്ടി: വിദ്യാർത്ഥികളുടെ പഠന മികവുകൾ അവതരിപ്പിച്ചു കൊണ്ട് എടപ്പെട്ടി സ്കൂളിൽ പഠനോൽസവം സംഘടിപ്പിച്ചു. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പതിപ്പുകൾ ഉദ്ഘാടന വേദിയിൽ വച്ച് പ്രകാശനം ചെയ്തു. സ്കൂൾ ലീഡർ ധീരവ് കൃഷ്ണ പഠനോൽസവം ഉദ്ഘാടനം ചെയ്തു. പി ടി എ…

‘ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക, എഫ്‌സിആര്‍എ ഭേദഗതി ബില്ലില്‍ നിന്ന് പിന്തിരിയണം’; പ്രധാനമന്ത്രിക്ക് കത്തയച്ച് കേരളം

മുഖമന്ത്രി പണിറായി വിജയന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്നതിനുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടക്കുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ…

115 കോടി ബജറ്റിട്ട സിനിമ തീര്‍ന്നത് 170 കോടിയ്ക്ക്; എട്ട് നിലയില്‍ പൊട്ടി; മുരുഗദോസിനെതിരെ നിര്‍മാതാവ്!

ശിവ കാര്‍ത്തികേയന്‍ നായകനായ, ബിഗ് ബജറ്റ് ചിത്രമായിരുന്നു മദ്രാസി. വലിയ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ ചിത്രം പക്ഷെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ എആര്‍ മുരുഗദോസിനെതിരെ പരാതിയുമായി നിര്‍മാതാവ് രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ സിനിമയ്ക്കായി ചെലവായിട്ടുണ്ടെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ്…

ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു; സ്വര്‍ണവിലയില്‍ ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 600 രൂപയാണ് കുറഞ്ഞത്. 1,08,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 13,500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

പള്ളിക്കുന്ന് എചോത്ത്ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്

കൽപ്പറ്റ പള്ളിക്കുന്ന് എചോം കനാൽ പരിസരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്. മരമൂല ഉന്നതിയിൽ അശോകന്റെ മകൻ അപ്പു ആണ് മരണപ്പെട്ടത്.കൂടെ ഉണ്ടായിരുന്ന ഹരിഷിനെ കല്പറ്റ കൈനാട്ടി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

എന്റെ വോട്ട്, എന്റെ സന്ദേശം: കാവടം ഉന്നതിയില്‍ സ്വീപ് അവബോധ പരിപാടി

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സ്വീപ് 2026 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പറ്റ നിയമസഭാ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കാവടം ഉന്നതിയില്‍ വോട്ടര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. ”എന്റെ വോട്ട്, എന്റെ സന്ദേശം”എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച പരിപാടി സബ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം…