ഓട്ടോ കാരൻ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

ഇനി ഒരുനാടിന്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിന്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും വയനാട് ജില്ലാ പഞ്ചായത്തിൽ തത്കാലിക ജീവനക്കാരനായിരുന്ന ഷിന്റോ പ്രളയം…

വയനാട്ടിൽ തണുപ്പ് കൂടി: കാപ്പിയുടെ ഉണക്ക് കുറഞ്ഞാൽ ഗുണത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിൻ്റെ മുന്നറിയിപ്പ്.

കൽപ്പറ്റ: കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വയനാട്ടിൽ തണുപ്പ് കൂടിയിട്ടുണ്ട്. അതിനാൽ കൂടുതൽ സമയം വെയിലത്തിട്ട് ഉണക്കിയില്ലങ്കിൽ കാപ്പിയുടെ ഗുണനിലവാരത്തെയും വിലയെയും ബാധിക്കുമെന്ന് കോഫി ബോർഡിൻറെ മുന്നറിയിപ്പ് .അന്താരാഷ്ട്ര മാർക്കറ്റിൽ ഏറ്റവും ഡിമാൻഡുള്ള വയനാടൻ റോബസ്റ്റ കാപ്പിക്ക് ചുരുങ്ങിയത് 12 ദിവസമെങ്കിലും…

ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി.

മൈലമ്പാടി എ എം യു പി സ്കൂൾ ഗോഖലെ നഗറിൽ കുട്ടികൾക്കായുള്ള സൈക്കിൾ വിതരണത്തോടനുബന്ധിച്ച് ട്രാഫിക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.മീനങ്ങാടി പോലീസ് സബ് ഇൻസ്പെക്ടർസനൽ സാർ ബോധവൽക്കരണ ക്ലാസ്നയിച്ചു എ.എസ് ഐ വിപിൻ സാർ സ്കൂൾ ഹെഡ്മാസ്റ്റർ പ്രതാപ് കെ ആർ…

രക്തദാന ക്യാമ്പും അവയവ ദാന സമ്മതിപത്ര സമർപ്പണവും നടത്തി

മക്കിയാട്:സ്നേഹ സ്പർശം ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും അവയവദാന സമ്മതിപത്ര സമർപ്പണവും നടത്തി. തൊണ്ടാർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്. എം. പ്രമോദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സ്നേഹ സ്പർശം രക്ഷാധികാരി അഡ്വ. എബിൻ ജോർജിൽ നിന്ന് ടീം ജ്യോതിർഗമയ…

പരിസ്ഥിതി വിദഗ്ധന്‍ പ്രഫ.മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

കല്‍പ്പറ്റ: വിഖ്യാത പരിസ്ഥിതി വിദഗ്ധന്‍ പ്രഫ.മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തില്‍ സിപിഐ(എംഎല്‍)റെഡ് സ്റ്റാര്‍ വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള സമഗ്ര പഠനത്തിലും പരിസ്ഥിതി സംരക്ഷണത്തില്‍ പൊതുബോധം സൃഷ്ടിക്കുന്നതിലും അടിത്തട്ട് പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ പരിസ്ഥിതി വിദഗ്ധനായിരുന്നു പ്രഫ.ഗാഡ്ഗിലെന്ന് യോഗം അനുസ്മരിച്ചു.പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക…

ഗോത്രജനതയുടെ വിദ്യാഭ്യാസ ഉത്കണ്ഠതകൾ: സംവാദം

കണിയാമ്പറ്റ : കണിയാമ്പറ്റ ഗോൾഡൻ ജൂബിലി (കെ.ജി.എഫ് 2026) ആഘോഷങ്ങളുടെ ഭാഗമായി കണിയാമ്പറ്റ ഗവ ഹയർ സെക്കണ്ടറി സ്കൂളും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അധ്യാപക പരിശീലന കേന്ദ്രവും സംയുക്തമായി ഗോത്ര ജനതയും വിദ്യാഭ്യാസ ഉത്കണ്ഠയും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു. ഡി പി.ഒ…

ക്ലിന്റ് ജില്ലാതല ചിത്രരചന മത്സരം 10ന്ശിശുക്ഷേമ സമിതി യോഗം ചേര്‍ന്നു

സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു. ജനുവരി ഒന്‍പത് മുതല്‍ 11…

കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

മാനന്തവാടി : എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.ബൈജുവിന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബസ് യാത്രക്കാരനിൽ നിന്ന് 205 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വൈത്തിരി പൊഴുതന അത്തിമൂല കീച്ചേരി ജെസീർ.കെ.സി (36) ആണ് വിൽപനയ്ക്കായി കഞ്ചാവ്…

അക്ഷര വെളിച്ചം തേടി യാഹൂട്ടിയും കുഞ്ഞിപ്പാത്തുവും

കൽപറ്റ:75-ാം വയസില്‍ അക്ഷര വെളിച്ചം തേടി ദമ്പതികളായ യാഹൂട്ടിയും കുഞ്ഞിപ്പാത്തുവും. ജില്ലാ സാക്ഷരതാ മിഷന്‍ തദ്ദേശ സ്വയം സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സാക്ഷരത ക്ലാസിലേക്ക് മുട്ടില്‍ സ്വദേശി യാഹൂട്ടി ഭാര്യ കുഞ്ഞിപ്പാത്തുവിന്റെ കൈപിടിച്ചാണ് എത്തിയത്. 75-ാം…

എം.സി.എഫ് പബ്ലിക് സ്കൂളിൽ ‘ടെക് ഫെസ്റ്റിന് ഉജ്ജ്വല തുടക്കം

കൽപ്പറ്റ: നിർമ്മിത ബുദ്ധിയും (AI) ആധുനിക സാങ്കേതികവിദ്യകളും രക്ഷിതാക്കൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുന്നതിനായി എം.സി.എഫ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച സംവേദന പരിപാടിയും സ്കൂൾ ‘ടെക് ഫെസ്റ്റും’ ആവേശകരമായ തുടക്കം കുറിച്ചു. പ്രമുഖ എഡ്യുക്കേഷൻ ടെക്നോളജി പ്ലാറ്റ്‌ഫോമായ ഇഡാപ്റ്റിന്റെ (Edapt) സി.ഇ.ഒയും പ്രശസ്ത യൂട്യൂബറുമായ…