മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ, ഒടുവിൽ മൂന്നാം നാൾ തീരുമാനം; ഫിഷറീസ് ലീഗിന് തന്നെ

മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി. മന്ത്രിമാരും വകുപ്പുകളും…

മിൽമ പാൽ വില 4 രൂപ വർധിപ്പിച്ചു; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

മിൽമ പാൽ വില വർധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. ഇന്ന് ചേർന്ന മിൽമ ബോർഡ് യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പിന് മുമ്പേ വർധനവിനായി തീരുമാനമെടുത്തിരുന്നുവെന്ന് മിൽമ ചെയർമാൻ K S മണി പറഞ്ഞു. മുഖ്യമന്ത്രിയെ വർധനവിന്റെ കാര്യം അറിയിച്ചു.3.35 രൂപ കർഷകന്…

പൊലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന് വീണ്ടും പരോൾ

കൊച്ചി: പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍. അഞ്ചു ദിവസത്തേക്കാണ് അടിയന്തര പരോള്‍ ഹൈക്കോടതി അനുവദിച്ചത്. ഭാര്യമാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് പരോളിന് അപേക്ഷിച്ചത്. നേരത്തെ വി കെ നിഷാദിന് പരോള്‍ നല്‍കിയത് വലിയ…

“പിന്നാക്ക വിഭാഗത്തിൽ എത്രപേരുണ്ടെന്ന് സർക്കാർ അറിഞ്ഞിരിക്കണം”; ജാതി സെൻസസിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി : പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണമെന്ന് സുപ്രീം കോടതി. സെൻസസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതു താത്പര്യ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അത് നയപരമായ തീരുമാനം ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി.…

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധിച്ച് പട്ടികജാതി കുടുംബങ്ങള്‍, സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ വീണ്ടും പ്രതിഷേധം. അഭിഭാഷക കമ്മീഷന്‍ അഡ്വ. ജയപാലന്‍ സ്ഥലത്തെത്തി നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിക്കുകായായിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഇത് പതിനഞ്ചാം തവണയാണ്…

വയനാട് ജില്ല അനുഭവിക്കുന്ന സുപ്രധാനമായ പ്രശ്നങ്ങൾ മാനന്തവാടി എം എൽ എ ഉഷാ വിജയൻ വയനാട് യുഡിഫ് നേതാക്കൾ എന്നിവർ മുഖ്യമന്ത്രി വിഡി സതീശൻ്റെ ശ്രദ്ധയിൽപ്പെടുത്തി.

തിരുവനന്തപുരം. വയനാട് ജില്ല അനുഭവിക്കുന്ന സുപ്രധാനമായ പ്രശ്നങ്ങൾ മാനന്തവാടി എം എൽ എ ഉഷാ വിജയൻ വയനാട് യുഡിഫ് നേതാക്കൾ എന്നിവർ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ ശ്രദ്ധയിൽപ്പെടുത്തി. വയനാടിൻ്റെ രാത്രികാല യാത്ര നിരോധനം. വയനാട് മെഡിക്കൽ കോളേജ്.…

വെറ്ററന്‍സ് ഫുട്‌ബോള്‍ കൂട്ടായ്മ രൂപീകരിച്ചു

കല്‍പ്പറ്റ: ജില്ലയിലെ പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ നേതൃത്വത്തില്‍ ഓള്‍ഡ് വയനാട് വെറ്ററന്‍സ് ഫുട്‌ബോള്‍ കൂട്ടായ്മ രൂപീകരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ആദ്യകാല ഫുട്‌ബോള്‍ താരം കെ. സഹീര്‍ അലി അധ്യക്ഷത വഹിച്ചു.കോയ, ഉമ്മര്‍ അലി,…

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് മന്ത്രി അഡ്വ. ടി സിദ്ദിഖ്.

കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പത്രികസമര്‍പ്പിക്കുന്നതിന് മുന്നോടിയായും സിദ്ദിഖ് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തിയിരുന്നു. മന്ത്രിയായതിന് പിന്നാലെയാണ് വീണ്ടും ജനനായകന്റെ ഓര്‍മ്മകളുറങ്ങുന്ന മണ്ണിലേക്ക് അദ്ദേഹം വീണ്ടുമെത്തിയത്. രാഷ്ട്രീയ പൊതുപ്രവര്‍ത്തന ജീവിതത്തിലെ നികത്താനാവാത്ത നഷ്ടം ഉമ്മന്‍ചാണ്ടി സാറിന്റെ അഭാവമാണെന്ന് സന്ദര്‍ശനശേഷം സിദ്ദിഖ് പറഞ്ഞു. 2021-ല്‍ കല്‍പ്പറ്റയില്‍ ആദ്യമായി…

മെഡിസെപ് – ജീവനക്കാരെ കൊള്ളയടിക്കുന്ന സമീപനം തിരുത്തുക – കേരള എൻ.ജി.ഒ സംഘ്

മാനന്തവാടി : ജീവനക്കാർക്ക് ഏറെ പ്രതീക്ഷ നല്കി നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് ജീവനക്കാരെ കൊള്ളയടിക്കാനുള്ള മാർഗം മാത്രമായി മാറിയതായി കേരള എൻ.ജി.ഒ സംഘ് വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു. പ്രാരംഭകാലഘട്ടത്തിൽ 500 രൂപയായിരുന്ന പ്രതിമാസ പ്രീമിയം 687 രൂപയായി…

സ്വര്‍ണക്കടത്തിന് യുവതികളെ കാരിയര്‍മാരാക്കി?, മോഡലിങ് കെണിയുടെ സൂത്രധാര സിന്ധു

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ യുവതിയെ ദുബൈയിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോഡലിങ് പരിശീലനം, ജോലി, വീഡിയോ ഷൂട്ട്, ആഡംബര ഹോട്ടലില്‍ താമസം, വിനോദ യാത്ര എന്നിവ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി യുവതികളെ ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കൊണ്ടുപോയതായാണ്…