കായിക സ്വപ്നങ്ങൾക്ക് നിറം പകർന്ന് തരിയോട്സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു

കാവുംമന്ദം: പതിറ്റാണ്ടുകളായുള്ള യുവജനങ്ങളുടെയും കായിക പ്രതിഭകളുടെയും സ്വപ്നം യാഥാർത്ഥ്യമാക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്തിൽ സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വില കൊടുത്തു വാങ്ങിയ സ്ഥലത്ത് അഡ്വ ടി സിദ്ദീഖ് എംഎൽഎ അനുവദിച്ച 50 ലക്ഷം രൂപയും കായിക വകുപ്പിന്…

ആര്‍ജെഡി ബത്തേരിയില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

സുല്‍ത്താന്‍ ബത്തേരി: രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി)മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജൈന ക്ഷേത്രത്തിനു എതിര്‍വശം കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി നാസിര്‍ മച്ചാന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, ആര്‍ജെഡി മുനിസിപ്പല്‍ കമ്മിറ്റി…

പുഞ്ചിരിമട്ടം ദുരന്തം: രണ്ട് ഭിന്നശേഷി കുട്ടികളുടെ കടുംബങ്ങള്‍ക്ക് സഹായധനം നല്‍കി

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരില്‍ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ കുടുംബങ്ങള്‍ക്ക് പരിവാര്‍ കേരള സഹായധനം നല്‍കി. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് പാരന്റ്‌സ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പരിവാര്‍ കേരള ജില്ലാ കമ്മിറ്റികള്‍ മുഖേന സമാഹരിച്ച മൂന്ന് ലക്ഷത്തില്‍പരം രൂപയാണ് രണ്ട്…

സമയബന്ധിതമായ ഇടപെടൽ സഞ്ചാരികൾക്ക് ആശ്വാസം : റാഫ്

കൽപ്പറ്റ: പടിഞ്ഞാറത്തറ മൂന്നും കൂടിയ ജംഗ്ഷൻ ഭാഗങ്ങളിൽ കുണ്ടും കുഴിയും ആയിരുന്ന റോഡിന്റെ മെയിന്റനൻസ് സമയബന്ധിതമായി നടപ്പാക്കിയതിൽ നാട്ടുകാരും യാത്രികരും ഏറെ സന്തുഷ്ടരാണ്.തുടർച്ചയായ മഴയെ തുടർന്ന് തകർന്ന റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ല പ്രസിഡണ്ട് മുഹമ്മദ്…

അവോക്കാഡോ കര്‍ഷകര്‍ക്ക് ശില്‍പ്പശാല എട്ടിന് ബത്തേരിയില്‍

കല്‍പ്പറ്റ: വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യുസര്‍ കമ്പനി ജില്ലയിലെ അവോക്കാഡോ കര്‍ഷകര്‍ക്ക് ഏകദിന ശില്‍പ്പശാല നടത്തുന്നു. അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രം, ഇന്ത്യന്‍ ബയോളജിക്കല്‍ ലിമിറ്റഡ് എന്നിവയുടെ സഹകരണത്തോടെ ബത്തേരി ഗ്രാന്‍ഡ് ഐറിസ് ഹോട്ടല്‍ ഹാളില്‍ എട്ടിന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ്…

ഇന്ത്യാനക്കുന്ന് നടപ്പാത:ഉദ്ഘാടനം ചെയ്തു.

തരുവണ:ജില്ലാ പഞ്ചായത്തിന്റെ പത്ത്ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ചഇന്ത്യാനക്കുന്ന് നടപ്പാതയുടെഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.പതിറ്റാണ്ടുകളായുള്ള തരുവണ ഇന്ത്യാനക്കുന്ന് പ്രദേശവാസികളുട യാത്ര പ്രശ്നമാണ്…

പിഎം ശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചിട്ടില്ല; എസ്എസ്എ ഫണ്ടില്‍ കിട്ടാനുള്ളത് 1158 കോടി: വി ശിവന്‍കുട്ടി

തിരുവനന്തപുരം: സര്‍വശിക്ഷ അഭിയാന്‍ ഫണ്ട് കേരളത്തിന് അര്‍ഹതപ്പെട്ടതാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട കേന്ദ്രഫണ്ടില്‍ ആദ്യവിഹിതം ലഭിച്ചതായി ശിവന്‍കുട്ടി പറഞ്ഞു. അനുമതി നല്‍കിയ 109 കോടിയില്‍ 92.41 കോടി രൂപയാണ് അനുവദിച്ചത്. പതിനേഴ് കോടി ഇനിയും ലഭിക്കാനുണ്ട്. അത്…

ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട!; പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഫീസും

കൊച്ചി: നിയമ ലംഘനം നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ക്ക് പിഴയടയ്ക്കുന്നതുവരെ ഇനി പാര്‍ക്കിങ് ഫീസ് കൂടി നല്‍കേണ്ടി വരും. ഗുരുതര നിയമ ലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ നിലവില്‍ വകുപ്പിന്റെ ഓഫീസ്, പൊലീസ് സ്റ്റേഷന്‍ പരിസരങ്ങളിലാണ്…

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമം; പ്രതിയെ പെറ്റിക്കേസെടുത്ത് വിട്ടയച്ചു

തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിടാന്‍ ശ്രമിച്ച സംഭവത്തില്‍ അക്രമിക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചു. കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിയെ പരാതി ലഭിക്കാത്തതിനാലാണ് പൊലീസ് വിട്ടയച്ചത്. മദ്യപിച്ച് ശല്യം ചെയ്‌തെന്ന നിലയില്‍ പെറ്റിക്കേസ് മാത്രമാണ് പ്രതിയായ പാലക്കാട് സ്വദേശിക്കെതിരെ…

ഒറ്റയടിക്ക് 720 രൂപ കുറഞ്ഞു; രണ്ടുദിവസത്തിനിടെ സ്വര്‍ണവിലയിലെ ഇടിവ് 1240 രൂപ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 720 രൂപയാണ് കുറഞ്ഞത്. 89,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 90 രൂപയാണ് കുറഞ്ഞത്. 11,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…