നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈൽ മദ്യപിച്ച ബാറുകൾക്കെതിരെ കേസടുത്ത് എക്‌സൈസ്
എറണാകുളം നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് പത്തൊമ്പതുകാരൻ ഓടിച്ച കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ, മൂന്ന് ബാറുകൾക്കെതിരെ കേസ്. പ്രതി സുഹൈൽ സജീവ് മദ്യപിച്ച ബാറുകൾക്കെതിരെയാണ് എക്സൈസിന്റെ നടപടി. കടവന്ത്ര ദയ റീജൻസി , പാലാരിവട്ടം മൺസൂൺ എമ്പറൈസ്, നെടുമ്പാശേരി മാരിയറ്റ് എന്നീ…
ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും
ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് സൃഷ്ടിച്ച സംഘർഷസാഹചര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.…
നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ഗതാഗത മന്ത്രി
നെടുമ്പാശ്ശേരി: എറണാകുളം നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ഇയാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ കാർ ഓടിച്ച സുഹൈലിനെ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സുഹൈലിനെതിരെ പൊലീസ് നരഹത്യയ്ക്ക്…
‘രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളി വിടുന്നു; ബിജെപിയെ ജയിപ്പിക്കാൻ മാത്രമാണ് ഗ്യാനേഷ് കുമാറിന്റെ ശ്രമം’; രൂക്ഷ വിമർശനവുമായി CJP
ഡൽഹി: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിജെപി. സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർശനം. ഭയ ചകിതനായ നരേന്ദ്ര മോദി എവിടെയാണ് ഒളിച്ചിരുക്കുന്നതെന്ന് അശുതോഷ് റാങ്ക ചോദിച്ചു. മോദി രാജ്യത്തിന് അപമാനമാണ്. നമ്മൾ കേട്ടുമാത്രം പരിചയമുള്ള…
ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
അമ്പലവയൽ :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലവയൽ പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ വച്ച് വിവിധ ഊരുകളിലെ ഗോത്ര വർഗ്ഗ കുട്ടികൾക്കായുള്ള ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.ശ്രീമതി സവിത സ്വാഗത പ്രസംഗം നടത്തി. ചൈൽഡ് കൗൺസിലർ ശ്രീമതി ഹർഷ…
മഹാത്മജി പുരസ്കാരം മുസ്തഫ മാസ്റ്റർക്ക്
കൽപ്പറ്റ:ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റി, വിദ്യാഭ്യാസ – സാമൂഹ്യ മേഖലകളിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് കൽപ്പറ്റ ഗവ. എൽ.പി സ്കൂളിലെ അറബിക് അധ്യാപകൻ ഇ മുസ്തഫ മാസ്റ്റർ ക്ക് മഹാത്മജി പുരസ്കാരം ഹൈബി ഈഡൻ എം.പിയും , അൻവർ സാദത്ത്…
പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നി ശല്യം രൂക്ഷം; വ്യാപക കൃഷിനാശം
പനമരം: പനമരം പഞ്ചായത്തിലെ കൈപ്പാട്ടുകുന്ന് പാലൂർകുന്ന് പാടശേഖരത്തിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ വയൽവരമ്പുകൾ വ്യാപകമായി കുത്തിമറിക്കുന്നതോടെ വെള്ളം ഒഴുകിപ്പോയി വയലുകൾ വരണ്ടുണങ്ങുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കടുത്ത വേനലിന് ആശ്വാസമായി ലഭിച്ച മഴയിൽ പാടശേഖരങ്ങളിൽ…
നവംബര്‍ ഒന്നിന് വയനാട് സമ്പൂര്‍ണ ഇ മാലിന്യമുക്ത ജില്ലയാകും
കല്‍പ്പറ്റ: വയനാട് ജില്ലയെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇമാലിന്യമുക്ത ജില്ലയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി. സിദ്ദീഖ്. കല്‍പ്പറ്റ ഹോളിഡേയ്‌സില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായും മന്ത്രി പറഞ്ഞു.…
പുല്‍പ്പള്ളിയില്‍ സി.പി.ഐ.എം പ്രതിഷേധ പ്രകടനം നടത്തി
പുല്‍പ്പള്ളി:സി.പി.ഐ.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബി, കേരള മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ജോണ്‍ ബ്രിട്ടാസ് എം.പി. തുടങ്ങിയ നേതാക്കളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളിയില്‍ സി.പി.ഐ.എം നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് സി.പി.ഐ.എം…
സര്‍ഗ്ഗാത്മകത ധാര്‍മികതയോടെ സമന്വയിപ്പിക്കുന്ന വേദികളാണ് മദ്‌റസാ മേളകള്‍: വി.പി. യൂസുഫ്
പനമരം : നന്മയും ആത്മീയ വിശുദ്ധിയും ചോര്‍ന്നുപോകാതെ കുരുന്നുകളിലെ സര്‍ഗ്ഗാത്മക കഴിവുകളെ പുറത്തെടുക്കാനും ധാര്‍മികതയിലധിഷ്ഠിതമായ തലമുറയെ വാര്‍ത്തെടുക്കാനും മദ്‌റസാ കലാമേളകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസുഫ് പ്രസ്താവിച്ചു. പനമരം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന ഇസ്‌ലാമിക കലാ…
