പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു; യുവാവിന്റെ തല ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു

പത്തനംതിട്ട: തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടിയോട് അശ്ലീലം പറഞ്ഞ യുവാവിന്റെ തല പെൺകുട്ടിയുടെ സുഹൃത്ത് ഇരുമ്പ് ചങ്ങല കൊണ്ട് അടിച്ചു പൊട്ടിച്ചു. ഇന്നലെ 10 മണിയോടെയാണ് സംഭവം. ചങ്ങനാശേരി സ്വദേശിക്കാണ് പരിക്ക്. പെൺകുട്ടി ഫോൺ ചെയ്തു പറഞ്ഞതിനെ തുടർന്നാണ് സുഹൃത്തായ…

മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് 26 ന്; പഞ്ചായത്തുകളില്‍ 27 ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഈ മാസം 26 ന് നടക്കും. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും. തദ്ദേശ തെരഞ്ഞടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ…

മൂന്നാർ അതിശൈത്യത്തിലേക്ക്, വ്യാപക മഞ്ഞുവീഴ്ച; സഞ്ചാരികളുടെ തിരക്ക്

മൂന്നാർ: വീണ്ടും അതിശൈത്യത്തിലേക്ക് മൂന്നാർ. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. പ്രദേശത്തെ പുൽമേടുകളിൽ…

മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു; പെട്രോൾ പമ്പ് ജീവനക്കാരന് ദാരുണാന്ത്യം

മാനന്തവാടി: മാനന്തവാടി – തവിഞ്ഞാൽ റൂട്ടിൽ ഒഴക്കോടിയിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വളാഡ് പെട്രോൾ പമ്പ് ജീവനക്കാരനും കാട്ടിമൂല സ്വദേശിയുമായ ആദിത്യൻ ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ…

വെറ്ററിനറി സര്‍വകലാശാലയില്‍ ബിരുദദാന സമ്മേളനം 17ന്

കല്‍പറ്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയില്‍ അഞ്ചാമത് ബിരുദദാന സമ്മേളനം ഡിസംബര്‍ 17ന് നടത്തും. പൂക്കോട് സര്‍വകലാശാല ആസ്ഥാനത്തെ കബനി ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് സമ്മേളനം ആരംഭിക്കും. സര്‍വകലാശാല ചാന്‍സലറുമായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കോണ്‍വൊക്കേഷന്‍ പ്രഭാഷണം…

പക്ഷിക്കൂടുകളുടെ മ്യൂസിയം മനുഷ്യ സ്നേഹത്തിന്റെ സന്ദേശം പകർന്ന കൃതി

കൽപറ്റ : സി. വി. ജോയിരചിച്ച പക്ഷിക്കൂടുകളുടെ മ്യൂസിയം എന്ന നോവൽ മനുഷ്യ സ്നേഹത്തിന്റെ സന്ദേശം പകരുന്നതാണെന്ന് പത്മ പ്രഭ പൊതുഗ്രന്ഥാലയം 202 – ാമത് പുസ്തക ചർച്ച അഭിപ്രായപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിത സങ്കീർണതകൾ ഈ കൃതി അനാവരണം ചെയ്യുന്നു.…

രാഹുല്‍ ഈശ്വറിന് ജാമ്യം, പുറത്തിറങ്ങുന്നത് 16 ദിവസത്തിന് ശേഷം

തിരുവനന്തപുരം: ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ഒടുവില്‍ ജാമ്യം. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ബലാല്‍സംഗ പരാതി നല്‍കിയ പെണ്‍കുട്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ 16 ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ഉപാധികളോടെയാണ് തിരുവനന്തപുരം…

ജനവിധി അട്ടിമറിക്കുന്നതിനോട് യോജിപ്പില്ല; തിരുവനന്തപുരത്ത് സിപിഎം സഹകരണം ആലോചിച്ചിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബിജെപിയെ അകറ്റിനിര്‍ത്താന്‍ സിപിഎമ്മുമായി സഹകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ ആലോചിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവിധി അട്ടിമറിക്കാനുള്ള നടപടികള്‍ക്കൊന്നും കോണ്‍ഗ്രസ് ഉണ്ടാകില്ല. മറ്റു കാര്യങ്ങളൊക്കെ പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാണെന്ന് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേറുന്നത് ഒഴിവാക്കാന്‍…

മെസിക്ക് കൈ കൊടുക്കാൻ ഒരു കോടി രൂപ! ഡൽഹിയിൽ താമസം 7 ലക്ഷത്തിന്റെ മുറിയിൽ

ന്യൂഡൽഹി: ​ഗോട്ട് ടൂറിന്റെ ഭാ​ഗമായി അർജന്റീന ഇതിഹാസ താരംലയണൽ മെസി ഇന്ന് ഡൽഹിയിലെത്തും. കനത്ത മൂടൽ മഞ്ഞിനാൽ വിമാനം വൈകുന്നത് അദ്ദേഹത്തിന്റെ ഡൽ​ഹിയിലേക്കുള്ള വരവിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം മെസിയെ കാണാനായി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ആരാധകർ എത്തിത്തുടങ്ങി. ഡല്‍ഹിയിൽ മെസി…

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി പുറത്ത്, പുതിയ ബില്ല് ലോക്‌സഭയില്‍, വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ പേര് ഒഴിവാക്കി. വിക്‌സിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ എന്ന പേരിലാണ് പുതിയ തൊഴില്‍ ഉറപ്പ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്.…