മാനന്തവാടി: താഴയങ്ങാടിയിൽ അർധരാത്രിയിലുണ്ടായ ബൈക്കപകടത്തിൽ വിദ്യാർഥി മരിച്ചു. എടവക രണ്ടേനാൽ മാങ്കായി സ്വദേശി പരേതനായ ബഷീറിന്റെ മകൻ ഫസലുദ്ദീൻ (17) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് രണ്ടേനാൽ കുനിയിൽ അജ്മലിന്റെ മകൻ നിജാസിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ ഫസലുദ്ദീനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരിച്ച ഫസലുദ്ദീന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *