Author: admin

സ്പോർട്സെൻസ് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു

വയനാട്ടിലെ യുവ സൈക്ലിസ്റ്റുകളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന സ്പോർട്സ് പ്രൊമോട്ടിംഗ് സ്റ്റാർട്ടപ്പ് സ്ഥാപനമായ SPORTSENSEയുടെ നേതൃത്വത്തിൽ ഇന്ന് സൈക്ലിംഗ് റേസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം ഉദ്ഘാടനം നിർവഹിച്ചു. വയനാട് ബൈക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ.…

കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യം

കാലവർഷം കേരളത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുകൂല സാഹചര്യം. അടുത്ത 3 – 4 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ നിലനിൽക്കുന്നു. ഇതോടൊപ്പം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് ദ്വീപുകൾ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലേക്കും,…

ലോക പുകയില രഹിത ദിനാചരണം നടത്തി

‘വ്യാജ ആകർഷണങ്ങളെ തുറന്നുകാട്ടാം – നിക്കോട്ടിൻ, പുകയില അടിമത്തത്തിനെതിരെ പോരാടാം’ എന്ന സന്ദേശമുയർത്തി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ ലോക പുകയില രഹിത ദിനാചരണം സംഘടിപ്പിച്ചു. ജില്ലാതല പരിപാടിയുടെയും ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറിൻ്റെയും ഉദ്ഘാടനം സുൽത്താൻ ബത്തേരി ബ്ലോക്ക്…

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; അറിയാം നിരക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്തു മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. ലിറ്ററിന് 4 രൂപയാണു വര്‍ധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപ കൂടും. പാല്‍ കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം…

സിക്സുകൾ പറത്തും ബാറ്റിന് കോടികൾ; ഇഷ്ടം പോലെ എഴുതി എടുക്കാൻ ‘ബ്ലാങ്ക് ചെക്കും’! വൈഭവിനെ തേടി ഓഫറുകളുടെ പെരുമഴ

മുംബൈ: ഐപിഎല്ലിൽ ഫൈനലിലെത്താൻ സാധിച്ചില്ലെങ്കിലും ഈ സീസണിലെ താരം രാജസ്ഥാൻ റോയൽസിന്റെ 15കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശിയാണെന്നു നിസംശയം പറയാം. വെടിക്കെട്ട് ബാറ്റിങുമായി കളം വാണ താരം നിലവിൽ 776 റൺസുമായി ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നു. വിസ്മയ…

‘അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു’; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

തിരുവനന്തപുരം: ‘അഷ്‌കര്‍ സൈലന്റ് കില്ലര്‍ ആണ്. പുറത്ത് സ്‌നേഹം നടിക്കും അടിയില്‍ കൂടി കൊന്നുകളയും’- ഒന്നര വയസ് മാത്രം പ്രായമുള്ള അര്‍ഷിദിന്റെ അമ്മൂമ്മയുടെ വാക്കുകളാണിവ. പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ് മാത്രം പ്രായമുള്ള അര്‍ഷിദിനെ ക്രൂരമായ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ അഷ്‌കറിന്റെ…

മാറ്റത്തിൻ്റെ മധുരവുമായി പടിഞ്ഞാറത്തറയിൽ “നോ മിഠായി ക്യാമ്പയിന്”തുടക്കമായി

കുട്ടികളിലെ കൃത്രിമ മധുരം ഒഴിവാക്കുക അത് വഴി ആരോഗ്യം സംരക്ഷിക്കുക എന്നിവ ലക്ഷ്യം വെച്ച് നടത്തുന്ന “നോ മിഠായി ക്യാമ്പയിന്” പടിഞ്ഞാറത്തറയിലെ 31 അങ്കണവാടികളിലും തുടക്കമായി.കേരളത്തിൽ ആദ്യമായി മിഠായിരഹിത അങ്കണവാടികൾ എന്ന ലക്ഷ്യത്തോടെ പടിഞ്ഞാറത്തറ ഫസ്റ്റ് അങ്കണവാടിയിൽ വെച്ച് നടന്ന പഞ്ചായത്ത്തല…

വന്യമൃഗ ആക്രമണം: ഹോട്ട് സ്പോട്ടുകളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പ്രത്യേക മിഷനെന്ന് മന്ത്രി ടി സിദ്ദിഖ്

വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന ജില്ലയിലെ എല്ലാ ഹോട്ട് സ്പോട്ടുകളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ഒരു പ്രത്യേക ‘മിഷന്‍’ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന മനുഷ്യ- വന്യമൃഗ സംരക്ഷണ ലഘൂകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി…

ജില്ലയില്‍ എന്‍.എച്ച് വികസനത്തിന് നിര്‍ദേശം നല്‍കി ജില്ലാ വികസന സമിതി

ടൂറിസ്റ്റുകളുടെയും മറ്റ് വാണിജ്യ വാഹനങ്ങളുടെയും എണ്ണം വര്‍ദ്ധിച്ചതനുസരിച്ച് ജില്ലയിലെ ദേശീയപാതയുടെ വികസനം പരിഗണിക്കണമെന്ന് ജില്ലാ വികസന സമിതി. കല്‍പറ്റ ബൈപാസ് റോഡ്, ബത്തേരി ടൗണ്‍, പുല്‍പ്പള്ളി മൈസൂര്‍ റോഡ് പോലുള്ള ഭാഗങ്ങളില്‍ ഗതാഗത തടസ്സം നേരിടുന്ന സാഹചര്യം ജില്ലാ കളക്ടര്‍ അധ്യക്ഷയായ…

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ. കുടുംബം മുഖ്യമന്ത്രി വി ഡി സതീശനെ കണ്ടതിന് പിന്നാലെയാണ് നീക്കം. വിഞ്ജാപനം ഉടൻ പുറത്തിറക്കും. കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തുടർ അന്വേഷണ റിപ്പോർട്ട്…