മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരാന്‍ സര്‍വ്വമത പ്രാര്‍ഥന; നീക്കം തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളുടേത്
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനായി സര്‍വ്വമത പ്രാര്‍ഥന നടത്തി തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കര്‍ഷക സംഘടനകള്‍. മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന തേക്കടിയിലെ സ്പില്‍ വേ ഷട്ടറിന് സമീപമായിരുന്നു പ്രാര്‍ഥന. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വെള്ളമില്ലാത്തതിനാല്‍ ജലസേചനത്തിനായി തമിഴ്‌നാട്ടിലേക്ക് ഇതുവരെ വെള്ളം തുറന്നു വിട്ടിട്ടില്ല.…
