വീണ്ടും ടീച്ചറായി മന്ത്രി കെ. എ. തുളസി
സുൽത്താൻ ബത്തേരി — പഠനമേശയിൽ പുസ്തകങ്ങൾ തുറന്നുവെച്ചിരുന്നു. ഒരു വിദ്യാർഥിനി നോട്ടുപുസ്തകത്തിൽ എഴുതുന്നത് അരികിലിരുന്ന് ശ്രദ്ധയോടെ നോക്കുകയായിരുന്നു മന്ത്രി കെ. എ. തുളസി. നൂൽപ്പുഴ പ്രീമെട്രിക് ഹോസ്റ്റലിൽ ഇന്നലെ രാത്രി ഏഴരയോടെ മിന്നൽ പരിശോധനയ്ക്കെത്തിയ മന്ത്രി, പെൺകുട്ടികളുടെ പഠനമുറിയിലെത്തിയപ്പോൾ പാഠങ്ങൾ പറഞ്ഞുകൊടുക്കാനും…
